Categories: Kerala

ഭാരതീയ ക്രൈസ്തവ സംഗമത്തിന്റെ രൂപീകരണം കേരളത്തിലെ കത്തോലിക്കാ സഭയുടെ അറിവോടെയല്ല; കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിൽ

സ്ഥാപിത താല്പര്യങ്ങളുടെ ഇംഗിതത്തിന് കത്തോലിക്കരെ വിട്ടു നല്കാനാവില്ലെന്ന് ജോസഫ് ജൂഡ്

ജോസ് മാർട്ടിൻ

ആലുവ: ഭാരതീയ ക്രൈസ്തവ സംഗമത്തിന്റെ രൂപീകരണത്തിൽ കേരളത്തിലെ കത്തോലിക്ക സഭയ്ക്ക് അറിവില്ലെന്ന് കേരളത്തിലെ ലത്തീൻ സഭാ വക്താവും കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റുമായ ജോസഫ് ജൂഡ് അറിയിച്ചു.

ഇത്തരം ഒരു നടപടിയെക്കുറിച്ച് സഭയുടെ ഒരു ഔദ്യോഗിക വേദിയിലും ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും, രാഷ്ട്രീയ പാർട്ടികൾ രൂപപ്പെടുത്താൻ പൗരന്മാർക്കുള്ള അവകാശം വിലമതിക്കുമ്പോൾ തന്നെ അത് കത്തോലിക്ക സഭയുടെ നീക്കമായി ചിത്രീകരിക്കാൻ ചില മാധ്യമങ്ങൾ നടത്തുന്ന ശ്രമം അപലനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള രാഷ്ട്രീയത്തിൽ പ്രസക്തി നഷ്ടപ്പെട്ട ചിലരുടെ സ്ഥാപിത ലക്ഷ്യങ്ങളാണ് ഈ നീക്കത്തിന് പിന്നിലെന്നും ചില സ്ഥാപിത താല്പര്യക്കാരുടെ ഇംഗിതത്തിന് കത്തോലിക്കരെ വിട്ടുനൽകാനാവില്ലെന്നും പത്രക്കുറിപ്പിലൂടെ ജോസഫ് ജൂഡ് അറിയിച്ചു.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

2 days ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago