ജോസ് മാർട്ടിൻ
ആലപ്പുഴ: ആഗോള സഭയുടെ സിനഡിൽ പങ്കാളിയായിക്കൊണ്ട് രൂപതാതല സിനഡിന് ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ.ജയിംസ് ആനാപറമ്പിൽ ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ കത്തീഡ്രലിൽ ദിവ്യബലിയർപ്പിച്ചുകൊണ്ട് തുടക്കം കുറിച്ചു. പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തിട്ടുള്ള ഈ സിനഡ് ചിലരെങ്കിലും മൂന്നാം വത്തിക്കാൻ കൗൺസിൽ എന്ന് വിശേഷിപ്പിച്ച് തുടങ്ങിയിരിക്കുന്നുവെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.
സഭാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പങ്കാളിത്തത്തോടെ ആഘോഷിക്കപ്പെടുന്ന സിനഡാണ് 2023 ഒക്ടോബർ മാസം റോമിൽ മെത്രാന്മാർ സമ്മേളിക്കുമ്പോൾ സംഭവിക്കുകയെന്നും അതിനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ഞായറാഴ്ച്ച വിശുദ്ധ പത്രോസിനെ ബസിലിക്കായിലും, ഇന്ന് ലോകമെമ്പാടുമുള്ള എല്ലാ ഇടവകകളിലും, ഭദ്രാസന ദേവാലയങ്ങളിലും ഇതിന് ആരംഭം കുറിക്കുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ.ജോയ് പുത്തൻവീട്ടിൽ, കത്തീഡ്രൽ വികാരി ഫാ.ജോസ് ലാട് കോയിൽപറമ്പിൽ, രൂപതാ ചാൻസിലർ ഫാ.സോണി പനക്കൽ തുടങ്ങിയവർ സഹകാർമ്മികരായി.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.