സ്വന്തം ലേഖകൻ
കാട്ടാക്കട: നെയ്യാറ്റിൻകര രൂപതയിലെ, ‘വ്ലാത്താങ്കരയുടെ വല്യച്ചൻ’ എന്നറിയപ്പെട്ടിരുന്ന, മോൺ.മാനുവൽ അൻപുടയാന്റെ ജീവിതം പ്രദർശിപ്പിക്കുന്ന “മോൺ.മാനുവൽ അൻപുടയാൻ Expo 2019” -ന് കട്ടയ്ക്കോട് സെന്റ് ആന്റണീസ് ഫെറോന ദേവാലയത്തിൽ തുടക്കമായി.
കട്ടയ്ക്കോട് സെന്റ് ആന്റണീസ് ഇടവക തിരുനാളിനോടനുബന്ധിച്ചാണ് ‘മോൻസിഞ്ഞോർ മാനുവൽ അൻപുടയാൻ സൊസൈറ്റി’യുടെ നേത്യത്വത്തിൽ ‘Expo 2019’ സംഘടിപ്പിച്ചിരിക്കുന്നത്. ആറയൂർ ഫെറോന വികാരി ഫാ.ജോസഫ് അനിൽ ഉദ്‌ഘാടനം നിർവ്വഹിച്ചു.
ഈ Expo 2019-ൽ മോൺ.മാനുവൽ അൻപുടയാന്റെ ജീവിതവുമായി ബന്ധപ്പെട്ട്, ചരിത്രത്തിന്റെ താളുകളിൽ എഴുതപ്പെടാനുള്ള നിരവധി സംഭവങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. ഈ എക്സ്പോയിലൂടെ മോൺ.മാനുവൽ അൻപുടയാന്റെ മഹത് ജീവിതം പുതുതലമുറയിലേക്ക് പകരുന്നതിനും, ഓരോരുത്തരിലും വിശ്വാസ ജീവിതത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനും സഹായകമാകുമെന്ന് ഉദ്‌ഘാടനം നിർവഹിക്കവേ ഫാ. ജോസഫ് അനിൽ പറഞ്ഞു.
മോൺ.മാനുവൽ അൻപുടയാൻ ഉപയോഗിച്ചിരുന്നതും സൂക്ഷിച്ചിരുന്നതുമായ ധാരാളം സാധനങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. മോൺ.മാനുവൽ അൻപുടയാനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് വേണ്ട നടപടികൾ ആരംഭിക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിശ്വാസികൾ നെയ്യാറ്റിൻകര രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സന്ദർശനം നടത്തുന്നുണ്ട്. പ്രദർശനം തികച്ചും സൗജന്യമാണ്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.