അനിൽ ജോസഫ്
മാറനല്ലൂര്‍: മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തിലെ ഇക്കൊല്ലത്തെ തീര്‍ത്ഥാടന തിരുനാള്‍ സെപ്റ്റംബര്‍ 1-ന് ആരംഭിച്ച് 8-ന് സമാപിക്കും. 1 ന് വൈകിട്ട് തീര്‍ത്ഥാടന പതാകപ്രയാണം ദേവാലയത്തിലേക്ക് നടക്കും, തുടര്‍ന്ന് ഇടവക വികാരി ഫാ.ജോണി കെ ലോറന്‍സ് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും.
തിരുനാള്‍ പ്രാരംഭ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. വൈകിട്ട് 8-ന് നടക്കുന്ന സാംസ്കാരിക സന്ധ്യ ഐ.ബി.സതീഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഇടവക വികാരി അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ മിഷണറീസ് ഓഫ് ചാരിറ്റി സഭാഗം സിസ്റ്റര്‍ ജെയിന്‍ മുഖ്യ സന്ദേശം നല്‍കും.
2 മുതല്‍ 6 വരെ നടക്കുന്ന ജീവിത നവീകരണ ധ്യാനം കൊല്ലം മൗണ്ട് കാര്‍മ്മല്‍ ആശ്രമം ഡയറക്ടര്‍ ഫാ.ബഞ്ചമിനും സംഘവും നേതൃത്വം നല്‍കും.
തിരുനാള്‍ ദിനങ്ങളില്‍ മോണ്‍.അല്‍ഫോണ്‍സ് ലിഗോറി, രൂപത ചാന്‍സിലര്‍ ഡോ.ജോസ്റാഫേല്‍, ഫാ.രതീഷ് മാര്‍ക്കോസ്, ഫാ.സി.ജോയി, ഫാ.കിരണ്‍രാജ്, ഫാ.ജസ്റ്റിന്‍ പി.ഫ്രാന്‍സിസ്, ഫാ.ബനഡിക്ട് ജി.ഡേവിഡ്, ഫാ.അനുരാജ്, ഫാ.റോബിന്‍രാജ്, ഫാ.വല്‍സലന്‍ ജോസ്, ഫാ.ലോറന്‍സ് കെ., ഫാ.ജെന്‍സണ്‍ പൂവത്തിങ്കല്‍ , ഡോ.രാഹുല്‍ലാല്‍, ഫാ.സാവിയോ ഫ്രാന്‍സിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
സാമാപന ദിനത്തില്‍ നെയ്യാറ്റിന്‍കര രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സമൂഹ ദിവ്യബലി നടക്കും.
തീര്‍ത്ഥാടന ദിനങ്ങളില്‍ വിശുദ്ധ മദര്‍ തെരേസയുടെ ജീവിതം പശ്ചാത്തലമാക്കി “ജീവിത വഴിയില്‍ മദര്‍ തെരേസ” എന്ന പേരില്‍ എക്സിബിഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. തീര്‍ഥാടനത്തിന് മുന്നോടിയായി 25-ന് മദര്‍ തെരേസയുടെ 109- ാം ജന്‍മദിനഘോഷവും, തുടര്‍ന്ന് വിളംബര ബൈക്ക് റാലയും നടക്കും.
തീര്‍ത്ഥാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇടവക വികാരി ഫാ.ജോണി കെ.ലോറന്‍സ് അറിയിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.