Categories: Diocese

വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ തീര്‍ഥാടന തിരുനാളിന് തിങ്കളാഴ്ച തുടക്കം

വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ തീര്‍ഥാടന തിരുനാളിന് തിങ്കളാഴ്ച തുടക്കം

അനിൽ ജോസഫ്

പാറശാല: നെയ്യാറ്റിന്‍കര രൂപതക്ക് കീഴിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയ തിരുനാളിന് തിങ്കളാഴ്ച തുടക്കമാവും. വൈകിട്ട് 5-ന് ഇടവക വികാരി ഫാ.എസ്.എം അനില്‍കുമാര്‍ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിക്കും.

തിരുനാള്‍ ആരംഭ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും . തിരുനാള്‍ ദിനങ്ങളില്‍ ഫാ.ഷാജി ഡി. സാവിയോ, ഡോ.നിക്സണ്‍ രാജ്, ഫാ.ബിനു തങ്കയ്യന്‍, ഫാ.ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാ പറമ്പില്‍, ഫാ.ഷാജ്കുമാര്‍, ഡോ.ജോസ് റാഫേല്‍, ഫാ.ജോണ്‍ കെ. പൊന്നൂസ്, ഫാ.റോബര്‍ട്ട് വിന്‍സെന്‍റ്, ഫാ.സണ്ണി പാമ്പുകാട്ടില്‍, ഫാ.ജോണ്‍.സി എം, ഡോ.സെല്‍വരാജന്‍, ഫാ.ഡെന്നിസ് മണ്ണൂര്‍, ഫാ.ബെനഡിക്ട് കണ്ണാടന്‍, ഫാ.ഷൈജു ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

9 മുതല്‍ 13 വരെ നടക്കുന്ന “എല്‍ഷദായ് കൺവെൻഷന്‍” സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ.സാജു ഇലഞ്ഞിയില്‍ നേത്യത്വം നല്‍കും.

14-ന് വൈകിട്ട് സന്ധ്യാവന്ദന പ്രാര്‍ത്ഥനയെ തുടര്‍ന്ന് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം ഉണ്ടായിരിക്കും.
തിരുനാള്‍ സമാപന ദിനമായ ഓഗസ്റ്റ് 15-ന് രാവിലെ 10 മണിക്ക് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി.

ഇത്തവണ തിരുനാള്‍ ആരംഭദിനത്തില്‍ ക്രിസ്ത്യന്‍ കലാരൂപമായ പരിചമുട്ട് കളി ഇടവകയിലെ 250 കലാകാരന്‍മാര്‍ ചേര്‍ന്ന് അവതരിപ്പിക്കുമെന്ന് ഇടവക വികാരി ഫാ.എസ്.എം അനില്‍കുമാര്‍ അറിയിച്ചു.

vox_editor

Recent Posts

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

23 hours ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

3 months ago