Categories: Parish

വലിയവിള ക്രിസ്‌തുരാജത്വ തിരുനാളിന്‌ തുടക്കമായി

വലിയവിള ക്രിസ്‌തുരാജത്വ തിരുനാളിന്‌ തുടക്കമായി

വ്‌ളാത്താങ്കര ; വലിയവള ക്രിതുരാജ ദൈവാലയ തിരുനാളിന്‌ തുടക്കമായി. നെയ്യാറ്റിന്‍കര രൂപതാ ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍ കൊടിയേറ്റി തിരുനാളിന്‌ തുടക്കം കുറിച്ചു. നവീകരണ ധ്യാനത്തിന്‌ പ്രശസ്‌ത സംഗീതസംവിധായകനും ധ്യാനഗുരുവുമായ ഫാ.ഷാജി തുമ്പേച്ചിറയില്‍ നേതൃത്വം നല്‍കും .

തിരുനാള്‍ ദിനങ്ങളില്‍ മോണ്‍.വി.പി ജോസ്‌, ഫാ.സാബു വര്‍ഗ്ഗീസ്‌, ഫാ.ബനഡിക്‌ട്‌ കണ്ണാടന്‍,ഡോ.സെല്‍വരാജന്‍ , ഫാ.അജീഷ്‌ ക്രിസ്‌തുദാസ്‌, ഫാ.റോബിന്‍ സി പീറ്റര്‍ ,ഫാ.ബെന്‍ബോസ്‌,ഫാ.ബ്രൂണോ,ഫാ.ലിജോ ഫ്രാന്‍സിസ്‌, ഫാ.സി ടി രാജ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കും 25 ശനിയാഴ്‌ച ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം .പ്രദക്ഷിണം പൂഴിക്കുന്ന്‌,ഉൂരംവിള, മാവിളക്കടവ്‌,കുഴിവിള,ഗാന്ധിനഗര്‍ വഴി ദൈവാലയത്തില്‍ എത്തിച്ചേരുന്നു.

തിരുനാള്‍ ദിനമായ 26 ഞായര്‍ രാവിലെ ആഘോഷമായ തിരുനാള്‍ ദിവ്യബലി മുഖ്യകാര്‍മ്മികന്‍ നവ വൈദികന്‍ ഫാ.തോമസ്‌ ഇനോസ്‌ നേതൃത്വം നല്‍കും . വചന പ്രഘോഷണം ഫാ.ഷൈജു നിര്‍വ്വഹിക്കും തുടര്‍ന്ന്‌ ദിവ്യകാരുണ്യ പ്രദക്ഷിണം . തിരുനാള്‍ ദിനങ്ങളില്‍ വിശ്വാസികളെ ഇടവകയിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ.ജെറോം സത്യന്‍ അറിയിച്ചു.

vox_editor

Share
Published by
vox_editor
Tags: Parish

Recent Posts

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 day ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

5 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

1 week ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

1 week ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

1 week ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

1 week ago