Categories: Diocese

മേലാരിയോടില്‍ ജീവിത വഴിയില്‍ മദര്‍ തെരേസ പ്രദര്‍ശനം തുടങ്ങി

മേലാരിയോടില്‍ ജീവിത വഴിയില്‍ മദര്‍ തെരേസ പ്രദര്‍ശനം തുടങ്ങി

അനിൽ ജോസഫ്

മാറനല്ലൂര്‍: മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ ദേവാലയത്തിലെ തീര്‍ത്ഥാടന തിരുനാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മദര്‍ തെരേസയുടെ ജീവിതം പശ്ചാത്തലമാക്കിയുളള ജീവിത വഴിയില്‍ വിശുദ്ധ മദര്‍ തെരേസ പ്രദര്‍ശനം ആരംഭിച്ചു. കുന്നുകുഴി മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭയുമായി സഹകരിച്ചാണ് ദേവാലയത്തില്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനം ഇടവക വികാരി ഫാ.ജോണി കെ. ലോറന്‍സ് ഉദ്ഘാടനം ചെയ്തു.

മദര്‍ തെരേസയുടെ കുട്ടിക്കാലം, സന്യാസ ജീവതത്തിന്‍റെ ആരംഭകാലം, മദര്‍ തെരേസയുടെ വിവിധ രാജ്യങ്ങളിലെ പ്രവര്‍ത്തനം, മദറിന് ലഭിച്ച പുരസ്കാരങ്ങള്‍, ലോക നേതാക്കള്‍ക്കൊപ്പം മദര്‍, അന്ത്യ യാത്ര, മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭ, വിവിധ രാജ്യങ്ങള്‍ പുറത്തിറക്കിയിട്ടുളള മദറിന്‍റെ സ്റ്റാമ്പുകളും നാണയങ്ങളും തുടങ്ങി മദര്‍ തെരേസയുടെ ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ പരിചയപ്പെടുത്തുന്ന അപൂര്‍വ്വങ്ങളായ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിശുദ്ധ മദര്‍ തെരേസയുടെ ജീവിതം അസ്പദമാക്കി ഡോക്യുമെന്‍ററി പ്രദര്‍ശനവും ദേവാലയത്തില്‍ നടക്കുന്നുണ്ട്. മദര്‍ തെരേസാ ദേവാലയത്തിലെ തീര്‍ഥാടനത്തിന് നാളെ സമാപനമാവും.

ഇന്ന് രാവിലെ 7.30-ന് ദിവ്യബലി ലത്തീന്‍ ക്രമത്തില്‍ മുഖ്യ കാര്‍മ്മികന്‍ ഫാ.അലോഷ്യസ് സത്യനേശന്‍ വൈസ് റെക്ടര്‍ സെന്‍റ് വിന്‍സെന്‍റ് സെമിനാരി മാറനല്ലൂര്‍, 10.30-ന് ദിവ്യ ബലി തമിഴില്‍ മുഖ്യകാര്‍മ്മികന്‍ ഫാ.റോബിന്‍ രാജ് ഇടവക വികാരി മണ്ഡപത്തിന്‍കടവ്, വൈകിട്ട് 3.30-ന് മണ്ണൂര്‍ ഇടവക വികാരി ഫാ.അജീഷ് ക്രിസ്തുദാസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി. വൈകിട്ട് 6-ന് ആഘോഷമായ സമൂഹ ദിവ്യബലി മുഖ്യ കാര്‍മ്മികന്‍ ഡോ.ക്രിസ്തുദാസ് തോംസണ്‍ റെക്ടര്‍ സെന്‍റ് സേവ്യേഴ്സ് മൈനര്‍ സെമിനാരി പേയാട്. തുടര്‍ന്ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം 9 മണി മുതല്‍ തിരുനാള്‍ സന്ധ്യ.

നാളെ രാവിലെ 8-ന് ഫാ.സജിന്‍ തോമസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി.10.30-ന് ദിവ്യബലി മുഖ്യ കാര്‍മ്മികന്‍ ഫാ.ആബേല്‍ ഓം പ്രേം വൈസ് റെക്ടര്‍ നോര്‍ബര്‍ട്ടെന്‍ സെമിനാരി കൊല്ലം. വൈകിട്ട് 6-ന് ആഘോഷമായ തിരുനാള്‍ സമൂഹ ദിവ്യബലി മുഖ്യ കാര്‍മ്മികന്‍ മോണ്‍.റൂഫസ് പയസ്ലീന്‍ നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍. തുടര്‍ന്ന് സ്നേഹവിരുന്ന്.

 

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…

1 day ago

നെയ്യാറ്റിന്‍കര സഹമെത്രാന്‍റെ മെത്രാഭിഷേകം മാര്‍ച്ച് 25 ന്

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…

2 days ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററിലലല്ല… നിര്‍ണ്ണായക വിവരങ്ങളുമായി മെഡിക്കല്‍ സംഘം

അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…

2 days ago

പാപ്പയുടെ മരണം കാത്തിരിക്കുന്ന കഴുകന്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…

3 days ago

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…

3 days ago

ഫ്രാന്‍സിപ് പാപ്പക്ക് ന്യൂമോണിയോ ബാധ സ്ഥിതീകരിച്ചു

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…

5 days ago