അനിൽ ജോസഫ്
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 24-)മത് സാധാരണ എപ്പിസ്കോപ്പൽ സുന്നഹദോസ് 2020 മാർച്ച് 2 തിങ്കൾ മുതൽ 5 വ്യാഴം വരെ സഭാ ആസ്ഥാനമായ പട്ടം കാതോലിക്കേറ്റ് സെന്റെറിൽ വിളിച്ചുകൂട്ടി.
3-)o തീയതി, ചൊവ്വാഴ്ച, സഭയിലെ സുന്നഹദോസ് കമ്മീഷൻ സെക്രട്ടറിമാരുമായും; 4-)൦ തീയതി, ബുധനാഴ്ച, വിവിധ സന്യാസ സമർപ്പിത സമൂഹങ്ങളുടെ സുപ്പീരിയർമാരുമായും സൂനഹദോസ് കൂടിക്കാഴ്ച്ച നടത്തി. സുന്നഹദോസിനോടനുബന്ധിച്ച് മെത്രാൻമാർ സഭയുടെ വൈദിക പരിശീലന കേന്ദ്രമായ നാലാഞ്ചിറയിലെ സെന്റ് മേരീസ് മലങ്കര സെമിനാരി സന്ദർശിച്ചു.
സഭയുടെ അജപാലനപരമായ വിഷയങ്ങളും, മറ്റു പൊതു വിഷയങ്ങളും സുന്നഹദോസ് ചർച്ച ചെയ്തു. വൈദിക പരിശീലനത്തിന്റെ പാഠ്യപദ്ധതിയും പരിശീലന പദ്ധതിയും പരിഷ്കരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുവാൻ 2020 ഏപ്രിൽ 1, 2 തീയതികളിൽ സൂനഹദോസ് വീണ്ടും സമ്മേളിക്കുന്നതാണ്.
മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ച സൂനഹദോസിൽ ആർച്ച്ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് (സൂനഹദോസ് സെക്രട്ടറി), ബിഷപ്പുമാരായ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ.ജോസഫ് മാർ തോമസ്, ഡോ.ജേക്കബ് മാർ ബർണബാസ്, ഡോ.സാമുവൽ മാർ ഐറേനിയോസ്, ഡോ.ഫിലിപ്പോസ് മാർ സ്തെഫനോസ്, ഡോ.തോമസ് മാർ അന്തോണിയോസ്, ഡോ.വിൻസെൻറ് മാർ പൗലോസ്, ഡോ.തോമസ് മാർ യൗസേബിയൂസ്, ഡോ.ഗീവർഗീസ് മാർ മക്കാറിയോസ്, ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഡോ.ഏബ്രഹാം മാർ യൂലിയോസ് എന്നിവർ സംബന്ധിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.