Categories: India

അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ് കാലം ചെയ്തു; കബറടക്കം ഓഗസ്റ്റ് 29-ന്

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് ഭദ്രാസന പ്രഥമ അദ്ധ്യക്ഷൻ...

ജോസ് മാർട്ടിൻ

ഗുഡ്ഗാവ്: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് ഭദ്രാസന പ്രഥമ അദ്ധ്യക്ഷൻ അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ് പിതാവ് കാലം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് -12:50 നായിരുന്നു അന്ത്യം. ഏറെ നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കബറടക്ക ശുശ്രൂഷകൾ ഓഗസ്റ്റ് 29 ഞായറാഴ്ച്ച ഡൽഹിയിൽ നടക്കും.

മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ എപ്പിസ്കോപ്പൽ സൂന്നഹദോസ് സെക്രട്ടറിയും, തിരുവല്ലാ അതിഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് അഭിവന്ദ്യ തോമസ് മാർ കൂറിലോസിന്റെയും മുഖ്യ കാർമ്മികത്വത്തിലായിരിക്കും സംസ്ക്കാരകർമ്മങ്ങൾ നടത്തപ്പെടുകയെന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കാതോലിക്കോസ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് ബാവാ അറിയിച്ചു.

പൊതു ജനങ്ങൾക്ക് ഭൗതികശരീരം ദർശിച്ച് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും ഓഗസ്റ്റ് 27 വെള്ളിയാഴ്ച്ച രാവിലെ 8 മുതൽ ഡൽഹി-നെബ്സറായ് സെന്റ് മേരീസ് കത്തീഡ്രലിൽ അവസരമുണ്ടായിരിക്കുന്നതാണ്.

2015-ൽ ഗുഡ്ഗാവ് രൂപതാ അധ്യക്ഷനായി മാർ ബർണബാസ് പിതാവ് ചുമതലയേറ്റ ശേഷം ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിതാവ് നേതൃത്വം നൽകിയിട്ടുണ്ട്.

vox_editor

Recent Posts

30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…

2 days ago

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

1 week ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

2 weeks ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

3 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

3 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

2 months ago