കൊച്ചി: മദ്യത്തിന്റെ ഉത്പാദനവും വിപണനവും വ്യാപകമാക്കാന്‍ ശ്രമിക്കുന്ന എക്‌സൈസ് വകുപ്പുതന്നെ മദ്യത്തിനെതിരേയുള്ള സര്‍ക്കാരിന്റെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതു പ്രഹസനമാണെന്നും കേരളത്തെ മദ്യത്തില്‍ മുക്കാന്‍ ശ്രമിക്കുന്ന എക്‌സൈസ് വകുപ്പിനു മദ്യാസക്തിക്കെതിരേ സംസാരിക്കാന്‍ അവകാശമില്ലായെന്നും കെസിബിസി.
ഹോട്ടലുകളില്‍ ബിയര്‍ ഉത്പാദന യൂണിറ്റുകള്‍ തുടങ്ങാനുള്ള എക്‌സൈസ് വകുപ്പിന്റെ ശുപാര്‍ശ സംസ്ഥാനത്തു നിയന്ത്രണമില്ലാത്ത മദ്യസംസ്‌കാരത്തിനു വഴിവയ്ക്കുന്നതാണ്. ഇത്തരം ശുപാര്‍ശ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതു വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ ക്ഷണിച്ചുവരുത്തും. സംസ്ഥാനത്ത് എക്‌സൈസ് വകുപ്പിനെ കയറൂരി വിട്ടിരിക്കുന്ന പ്രതീതിയാണ്. കേരളസമൂഹത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തകര്‍ക്കുന്നതിനുള്ള ഗവേഷണങ്ങളാണ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്.
ജനതാത്പര്യങ്ങളെ വെല്ലുവിളിച്ചു മദ്യലോബിയുടെ താത്പര്യം മാത്രം കണക്കിലെടുത്തുള്ള പരിഷ്‌കാര നിര്‍ദേശങ്ങളുണ്ടാവുന്നതു ഖേദകരമാണ്. മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ചുമതല എക്‌സൈസ് വകുപ്പില്‍നിന്ന് എടുത്തുമാറ്റി രാഷ്ട്രീയത്തിനുപരി പൊതുജനപങ്കാളിത്തമുള്ള ഒരു സമിതിയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന് നെയ്യാറ്റിന്കര : നെയ്യാറ്റിന്കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന് തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.