
അനില്‍ ജോസഫ്
വ്‌ളാത്താങ്കര: യുവാക്കളിലെ ലഹരി ഉപയോഗത്തിനെതിരെ ഫ്‌ളാഷ്‌മോബ് നടത്തി തിരുപുറം വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തിലെ യുവജനങ്ങള്‍. യുവജനദിനത്തിന്റെ ഭാഗമായി കാഞ്ഞിരംകുളം ജംഗ്‌ഷനില്‍ തിരുപുറം എക്‌സൈസ് റെയ്‌ഞ്ചിന്റെ സഹകരണത്തോടെയായിരുന്നു വ്യത്യസ്‌തമായ ഈ പരിപാടി.
ലഹരിയിലൂടെ ജീവിതം തകര്‍ന്നവരുടെ ജീവിതാവസ്‌ഥ വ്യക്‌തമാക്കിയായിരുന്നു തുടക്കം. തുടര്‍ന്ന് പാട്ടിലൂടെയും ഡാന്‍സിലൂടെയും ലഹരിയുടെ അമിതമായ ഉപയോഗത്തിലൂടെ ജീവിതം നഷ്‌ടപെട്ടവരുടെ ജീവിത രേഖ വരച്ചുകാട്ടിയ യുവജനങ്ങള്‍ കാഴ്‌ചക്കാരുടെ കണ്ണ് നനയിച്ചു.
തീപന്തങ്ങളുടെ നടുവിന്‍ ലഹരിവിരുദ്ധ പ്രതിജ്‌ഞ ചൊല്ലിയാണ് പതിനഞ്ച് മിനിറ്റ് ദൈര്‍ഘ്യമുളള ഫ്‌ളാഷ്‌മോബ് സമാപിച്ചത്. പ്രദേശത്തെ യുവാക്കളുടെ ലഹരി ഉപയോഗവും വര്‍ദ്ധിച്ച് വരുന്ന മയക്ക്‌മരുന്ന് കേസുകളുമാണ് വ്യത്യസ്‌തമായ ഈ സംരംഭം ഒരുക്കാന്‍ പ്രേരണയായതെന്ന് എൽ.സി.വൈ.എം. ഇടവകാ ഡയറക്‌ടര്‍ ഫാ. ജറാള്‍ഡ് മത്യാസ് പറഞ്ഞു.
ഇടവകയിലെ 40 യുവജനങ്ങള്‍ 6 മാസത്തെ പരിശീലനത്തിനൊടുവിലാണ് പരിപാടി അവതരിപ്പിച്ചത്. ഫ്‌ളാഷ്‌മോബില്‍ 12 യുവതികളും പങ്കാളികളായി. എൽ.സി.വൈ.എം. ഇടവകാ പ്രസിഡന്റ് സജിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
തിരുപറം റേയ്‌ഞ്ചില്‍ 5 വര്‍ഷം മുമ്പ് മാസത്തില്‍ ശരാശരി 3 മയക്കുമരുന്നു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യ്‌തിരുന്നെങ്കില്‍ ഇന്ന് മുപ്പതിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് എക്‌സൈസ് വകുപ്പ് പറഞ്ഞു. റേഞ്ച് അസി. ഇന്‍സ്‌പെക്‌ടർ കെ.വി. വിനോദ് ആശംസ അര്‍പ്പിച്ചു. പരിപാടിയുടെ പ്രത്യേകതകൊണ്ട് എക്‌സൈസിന്റെ സഹകരണത്തോടെ നെയ്യാറ്റിന്‍കര താലൂക്കിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പരിപാടി വിപുലപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഇടവകയിലെ യുവജനങ്ങള്‍.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഇന്ത്യയിലെ പുതിയ അപ്പസ്തോലിക് ന്യൂൺഷ്യോയായി (വത്തിക്കാൻ സ്ഥാനപതി) ആർച്ച് ബിഷപ്പ് വാൾഡെമാർ സ്റ്റാനിസ്ലാവ് സൊമ്മർടാഗിനെ 2026…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ ദൈവത്തിന് മനുഷ്യരോടുള്ള വിശ്വാസത്തിൽ നിന്നാണ് വിശുദ്ധഗ്രന്ഥം ആരംഭിക്കുന്നത്. എല്ലാം അവന്റെ കരങ്ങളിൽ ഏൽപ്പിച്ചിട്ട് നടന്നുനീങ്ങുന്ന ദൈവത്തിന്റെ…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ പത്ത് കന്യകമാരുടെ ഉപമയാണ് ഇന്നത്തെ ധ്യാനവിഷയം. ഈ ഉപമയിലെ കഥാപാത്രങ്ങളിൽ ആരും തന്നെ പൂർണമായും മാതൃകാപരമായവരല്ല.…
ജോസ് മാർട്ടിൻ കൊച്ചി: നീണ്ട നിയമപോരാട്ടത്തിനും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനുമൊടുവിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് എൽ.എൽ.എം. (L.L.M.) കോഴ്‌സ്…
സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…
ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…
This website uses cookies.