
അനിൽ ജോസഫ്
ഭരണങ്ങാനം: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ഭരണങ്ങാനം തീര്‍ത്ഥാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് നാളെ കൊടിയേറും.
രാവിലെ 10.45-നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റി തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കും. 11മണിക്ക് സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.
എല്ലാ ദിവസവും 11-നുള്ള വിശുദ്ധ കുര്‍ബാന വിവിധ ബിഷപ്പുമാരുടെ കാര്‍മ്മികത്വത്തില്‍ ഉണ്ടാവും.
20-ന് കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, 21-ന് സാഗര്‍ രൂപതാമെത്രാന്‍ മാര്‍ ജെയിസ് അത്തിക്കളം, 22-ന് കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, 23-ന് താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, 24-ന് കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍, 25-ന് ബിഷപ്പ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍, 26-ന് കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ എന്നിവരും; 27-ന് രാവിലെ 11 മണിക്ക് പത്തനംതിട്ട ബിഷപ്പ് ഡോ.സാമുവല്‍ മാര്‍ ഐറേനിയോസും, വൈകുന്നേരം 5-ന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവരും ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കും.
പ്രധാന തിരുനാള്‍ ദിനമായ 28-ന് പുലര്‍ച്ചെ 4.45 മുതല്‍ വൈകുന്നേരം വരെ തുടര്‍ച്ചയായി ദിവ്യബലിയർപ്പണം ഉണ്ടായിരിക്കും. രാവിലെ 7.15 ന് ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ നേര്‍ച്ചയപ്പം ആശീര്‍വദിക്കും. തുടര്‍ന്ന്, ഇടവക ദേവാലയത്തില്‍ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 10-ന് ഇടവക ദേവാലയത്തില്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ റാസയര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന്, ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം.
27-ന് ഉച്ചകഴിഞ്ഞ് 2.30-ന് ബധിരര്‍ക്കായി വിശുദ്ധ കുര്‍ബാനയുണ്ടാകും. തിരുനാള്‍ ദിവസങ്ങളില്‍ മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, സുറിയാനി ഭാഷകളിലും; സീറോ മലബാര്‍, ലത്തീന്‍, മലങ്കര റീത്തുകളിലും ദിവ്യബലി അര്‍പ്പിക്കപ്പെടും.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.