ആന്റണി നൊറോണ
കണ്ണൂർ: അഞ്ചു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന കണ്ണൂർ ബൈബിൾ കൺവെന്ഷനെ കൂടുതൽ ധന്യമാക്കിക്കൊണ്ട് അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യം. നവംബര് 28 -ന് ബർണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ ഗ്രൗണ്ടിൽ ആരംഭിച്ച ധ്യാനം ഡിസംബർ 2 – ന് അവസാനിക്കും. പ്രസിദ്ധ വചന പ്രഘോഷകൻ ബ്രദർ സന്തോഷ് കരുമാത്രയാണ് കണ്ണൂർ ബൈബിൾ കൺവെൻഷൻ നയിക്കുന്നത്.
കണ്ണൂർ ബൈബിൾ കൺവെൻഷന്റെ ഒന്നാം ദിനം കണ്ണൂർ രൂപതാ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല ദിവ്യബലിയർപ്പിക്കുകയും ബൈബിൾ കൺവെൻഷൻ ഉദ്ഖാടനം ചെയ്യുകയും ചെയ്തു. ദൈവത്തിന്റെ വലിയ ദാനമാണ് തിരുവചനമെന്നും, ദൈവത്തിന്റെ വചനം ജീവനുള്ളതാണെന്നും അതിൽ ആത്മാവിന്റെ അഭിക്ഷേകമുണ്ടെന്നും, ആ ആത്മാവ് നമ്മെ നിരന്തരം തിരുവചനത്തിന്റെ വെളിച്ചത്തിൽ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നുവെന്നും ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു.
രണ്ടാം ദിനം കണ്ണൂർ ബൈബിൾ കൺവെൻഷന്റെ അനുഗ്രഹ സാന്നിധ്യമായിരുന്നു കോഴിക്കോട് ബിഷപ്പ് ഡോ.വര്ഗീസ് ചക്കാലയ്ക്കൽ. കാരുണ്യത്തിന്റെയും വിശുദ്ധിയുടെയും പാപമോചനത്തിന്റെയുമാകട്ടെ ഈ കൺവെൻഷൻ ദിനങ്ങളെന്നും, എളിമയുള്ളവരായി ദൈവവചനാധിഷ്ഠിതമായ ജീവിതം നയിക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ ജീവിതം അർത്ഥപൂർണ്ണമാകുന്നതെന്നും ബിഷപ്പ് പഠിപ്പിച്ചു.
മൂന്നാം ദിനം ബൈബിൾ കൺവെൻഷൻ കൂടുതൽ ധന്യമായത് മാർ ജോർജ് ഞെരളക്കാട്ടിന്റെ സാന്നിധ്യത്താലാണ്. ഓരോരുത്തരുടെയും സാഹചര്യങ്ങളിൽ ആകുന്ന നന്മകൾ ചെയ്ത് ജീവിതം വിശുദ്ധമാക്കണമെന്നും, സ്നേഹിക്കുന്ന ദൈവത്തെ തിരിച്ചറിയാൻ കഴിഞ്ഞാൽ അതാണ് വലിയ സൗഖ്യമെന്നും, എന്നാൽ അതിരുകളില്ലാതെ സ്നേഹിക്കുന്ന ദൈവത്തെ മനസിലാക്കുക എളുപ്പമല്ലായെന്നും അതിനു നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണെന്നും ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു.
ബൈബിൾ കൺവെൻഷന്റെ എല്ലാദിവസവും ജപമാലയും ദിവ്യബലിയുമുണ്ട്. നൂറുകണക്കിനാളുകൾ ഈ കൺവെൻഷനിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചുവരുന്നു. കണ്ണൂർ രൂപതയിലെ വൈദികരുടെ സാന്നിധ്യം വിശ്വാസ സമൂഹത്തിന് വലിയ പ്രചോദനമാകുന്നുണ്ട്.
കൺവെന്ഷനിൽ പങ്കെടുക്കുന്നവർക്ക് തിരികെ പോകുവാനുള്ള വാഹന സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല് ബുളളറ്റിന് പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്കര : നെയ്യാറ്റിന്കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
This website uses cookies.