Categories: Diocese

നെടുമങ്ങാട് ബൈബിൾ കൺവെൻഷൻ അവസാനിച്ചു

നെടുമങ്ങാട് ബൈബിൾ കൺവെൻഷൻ അവസാനിച്ചു

സ്വന്തം ലേഖകൻ

നെടുമങ്ങാട്: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ കരിസ്മാറ്റിക് റിന്യൂവൽ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഒൻപതാമത് നെടുമങ്ങാട് മേഖലാ ബൈബിൾ കൺവെൻഷൻ ഇന്നലെ അവസാനിച്ചു. പ്രസിദ്ധ ധ്യാനഗുരു ഫാ. ആന്റണി പയ്യപ്പിള്ളിയുടെയും ടീമിന്റെയും നേതൃത്വത്തിൽ നെടുമങ്ങാട് നവജ്യോതി അനിമേഷൻ സെന്റര് ഗ്രൗണ്ടിലായിരുന്നു ബൈബിൾ കൺവെൻഷൻ.

ബൈബിൾ കൺവെൻഷന്റെ അവസാന ദിവസമായ ഇന്നലെ വൈകുന്നേരം 4.15 -ന് ജപമാല പ്രാർത്ഥനയോട് കൂടിയാണ് തിരുക്കർമ്മങ്ങൾ ആരംഭിച്ചത്. 5 -മണിക്ക്‌ നടന്ന പൊന്തിഫിക്കൽ സമൂഹദിവ്യബലിയ്ക്ക് അഭിവന്ദ്യ നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ.വിൻസെന്റ് സാമുവൽ മുഖ്യകാർമ്മികത്വം വഹിച്ചു. മോൺ. റൂഫസ് പയസ് ലീൻ, ഫാ. അൽഫോൻസ് ലിഗോരി, ഫാ. ആന്റണി പയ്യപ്പള്ളി, ഫാ. അനീഷ്, ഫാ. നിക്സൺ രാജ്, ഫാ. ജോസഫ് രാജേഷ്, ഫാ. ജൻസൺ സേവ്യർ IVD, ഫാ. യോഹന്നാൻ വിൽഫ്രഡ് കപ്പൂച്ചിൻ, ഫാ. ഷജൻ CM, ഫാ. ബെനഡിക്ട് തുടങ്ങിയവർ സഹകാർമ്മികരായി.

ഈ ദിവസങ്ങളിൽ കേൾക്കുകയും മനസ്സിൽ പതിയുകയും ചെയ്ത ദൈവ വചനത്തിന്റെ സമൃദ്ധിയിൽ നമ്മുടെ ജീവിതങ്ങളെ കൂടുതൽ ക്രിസ്തോത്മുഖമായി മാറ്റുവാൻ എല്ലാപേർക്കും സാധിക്കട്ടെയെന്ന് ബിഷപ്പ് വിൻസെന്റ് സാമുവൽ ആഹ്വാനം ചെയ്തു.

ബൈബിൾ കൺവെൻഷൻ വലിയൊരു അനുഭവമായിരുന്നുവെന്നും, ധാരാളംപേർക്ക് രോഗസൗഖ്യവും, മാനസികസൗഖ്യവും ലഭ്യമായെന്ന് പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തി.

എല്ലാദിവസവും വൈകുന്നേരം 4.30 – ന് ജപമാല പ്രാർത്ഥനയോടെയും സമൂഹദിവ്യബലിയർപ്പണത്തോടെയുമാണ് ബൈബിൾ കൺവെൻഷൻ ആരംഭിച്ചിരുന്നത്.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

22 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago