Categories: Diocese

നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം

നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ ഭദ്രാസന ദേവാലയമായ അമലോത്ഭവമാതാ കത്തീഡ്രല്‍ തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം. ഇടവക വികാരി മോണ്‍.വി.പി. ജോസ് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. തിരുനാള്‍ ആരംഭ ദിവ്യബലിക്ക് വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസിന്‍റെ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വചന സന്ദേശം കെ.ആര്‍.എല്‍.സി.സി. പ്ലാനിംഗ് ബോര്‍ഡ് കോ ഓഡിനേറ്റര്‍ മോണ്‍.ജെയിംസ് നല്‍കി.

തിരുനാളിന്‍റെ ഭാഗമായി നടക്കുന്ന വചനാനുഭവ കണ്‍വെന്‍ഷന് കപ്പൂച്ച്യന്‍ മിഷന്‍ ധ്യാനകേന്ദ്രം നേതൃത്വം നല്‍കും.

ഡിസംബര്‍ 2 -ന് തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാന്‍ ഡോ.ആര്‍ ക്രിസ്തുദാസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി, വചന സന്ദേശം ഫാ.ജോണി കെ. ലോറന്‍സ് പങ്കുവയ്ക്കും.

തിരുനാള്‍ ദിനങ്ങളില്‍ മോണ്‍.റൂഫസ് പയസലീന്‍, മോണ്‍.സെല്‍വരാജന്‍,മോണ്‍.വിന്‍സെന്‍റ് കെ. പീറ്റര്‍, ഫാ.എസ്.എം. അനില്‍കുമാര്‍, ഡോ.ഗ്ലാഡിന്‍ അലക്സ്, ഡോ.ജോസ് റാഫേല്‍, ഫാ.കിരണ്‍ രാജ്, ഫാ.സാബു വര്‍ഗ്ഗീസ്, ഫാ.ബിനു.ടി, ഡോ.ക്രിസ്തുദാസ് തോംസണ്‍, ഫാ.ജോസഫ് അനില്‍, ഫാ.റോബര്‍ട്ട് വിന്‍സെന്‍റ്, ഫാ.രാഹുല്‍ ബി. ആന്‍റോ തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഡിസംബര്‍ 8 – ന് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം നടക്കും.

9 – ന് രാവിലെ 9.30 – ന് ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി. തുടര്‍ന്ന്, സ്നേഹവിരുന്ന്.

vox_editor

Recent Posts

12 വർഷത്തെ കാത്തിരിപ്പിന് വിരാമം എൽ.എൽ.എം. പ്രവേശനത്തിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് 3 ശതമാനം സംവരണം.

ജോസ് മാർട്ടിൻ കൊച്ചി: നീണ്ട നിയമപോരാട്ടത്തിനും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനുമൊടുവിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് എൽ.എൽ.എം. (L.L.M.) കോഴ്‌സ്…

1 hour ago

All Saints Day_2026_യേശുവിന്റെ സ്വപ്നം: വിശുദ്ധി (മത്താ 5:1-12)

സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…

5 days ago

പാറേൽ പള്ളിക്ക്‌ ബസിലിക്ക പദവി

ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…

6 days ago

30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…

2 weeks ago

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 weeks ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

4 weeks ago