
അനിൽ ജോസഫ്
കാഞ്ഞിരംകുളം: തിരുപുറം വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയ തിരുനാളിന് തുടക്കമായി. വൈകിട്ട് 5.45 – ന് ദേവാലയത്തിന് മുന്നില്‍ പുതുതായി സ്ഥാപിച്ച പുതിയ കൊടിമരം വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് ആശീര്‍വദിച്ചു. തുടര്‍ന്ന്, ഇടവക വികാരി ഫാ.ജറാള്‍ഡ് മത്യാസ് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.
തിരുനാള്‍ ആരംഭ ദിവ്യബലിക്ക് രൂപത ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പേയാട് സെമിനാരി റെക്ടര്‍ ഡോ.ക്രിസ്തുദാസ് തോംസണ്‍ വചനം പങ്കുവച്ചു.
തിരുനാള്‍ ദിനങ്ങളില്‍ ഫാ.ഡെന്നിസ്കുമാര്‍, ഫാ.ജോയ്മത്യാസ്, ഫാ.ഷാജി ഡി. സാവിയോ, ഫാ.മാത്യു പനക്കല്‍, ഫാ.നിക്സണ്‍രാജ്, ഫാ.മനുവേല്‍ കരിപ്പോട്ട്, ഫാ.വല്‍സലന്‍ ജോസ്, ഫാ.റോബിന്‍ സി പീറ്റര്‍, ഫാ.ജയരാജ്, ഫാ.അനില്‍കുമാര്‍ എസ്. എം., ഫാ.സജിന്‍ തോമസ്, ഫാ.സി.ടി. രാജ്, ഫാ.ജോണ്‍ ബോസ്കോ തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ഡിസംബര്‍ 8 – ന് ദിവ്യബലിയെ തുടര്‍ന്ന് തിരുസ്വരൂപ പ്രദക്ഷിണം. 9- ന് നവ വൈദികന്‍ ഫാ.സേവ്യര്‍ ഷൈനിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സമൂഹ ദിവ്യബലി. ആലുവ സെമിനാരി പ്രൊഫസര്‍ ഡോ.ഗ്രിഗറി ആര്‍.ബി വചനം പങ്കുവയ്ക്കും. തുടര്‍ന്ന്, ദിവ്യകാരുണ്യ പ്രദക്ഷിണം.
10 – ന് വൈകിട്ട് 6 – ന് രൂപതാ ശുശ്രൂഷ കോ- ഓഡിനേറ്റര്‍ മോണ്‍.വി.പി. ജോസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി. തുടര്‍ന്ന്, സംയുക്ത വാര്‍ഷികം.
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.