Categories: Parish

വട്ടപ്പാറ വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യര്‍ ഇടവക തിരുനാളിന്‌ ഭ്‌ക്‌തി സാന്ദ്രമായ തുടക്കം

വട്ടപ്പാറ വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യര്‍ ഇടവക തിരുനാളിന്‌ ഭ്‌ക്‌തി സാന്ദ്രമായ തുടക്കം

നെടുമങ്ങാട്‌ ; വട്ടപ്പാറ വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യര്‍ ഇടവക മധ്യസ്‌ഥ തിരുനാളിന്‌ തുടക്കമായി . നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്റ്‌ സാമുവല്‍ കൊടിയേറ്റി തിരുനാളിന്‌ തുടക്കം കുറിച്ചു. ഇടവകയില്‍ പുതുതായി നിര്‍മ്മിച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ ഗ്രോട്ടോ ബിഷപ്‌ ആശീര്‍വദിച്ചു.

ഇടവകയിലെ നിഡ്‌സ്‌ യൂണിറ്റ്‌ കാരുണ്യ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ആബുലന്‍സ്‌ സര്‍വ്വീസിനും ബിഷപ്‌ തുടക്കം കുറിച്ചു. തുടര്‍ന്ന്‌ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക്‌ അഭിവന്ദ്യ പിതാവ്‌ മുഖ്യ കാര്‍മ്മികനായി. ഡിസംബര്‍ 2 വരെ ജീവിത നവീകരണ ധ്യാനം നടക്കും . തുരുനാള്‍ ദിനങ്ങളിലെ തിരു കര്‍മ്മങ്ങള്‍ക്ക്‌ ഫാ.തോമസ്‌ ഈനോസ്‌, ഫാ.ജോര്‍ജ്ജ്‌ ഗോമസ്‌, ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍,ഫാ.ഷാജി ഡി സാവിയോ തുടങ്ങിയവര്‍ നേതൃത്വം നല്‍കും .

ഡിസംബര്‍ 1 ന്‌ നടക്കുന്ന തിരുകര്‍മ്മള്‍ക്ക്‌ തിരുവനന്തപുരം മലങ്കര അതിരൂപതാ സഹായ മെത്രാന്‍ ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ്‌ മുഖ്യ കാര്‍മ്മികത്വം വഹിക്കും. സമാപന ദിവസമായ ഡിസംബര്‍ 3 ന്‌ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ.ആര്‍ ക്രിസ്‌തുദാസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി തുടര്‍ന്ന്‌ സ്‌നേഹ വിരുന്ന്‌ വൈകിട്ട്‌ 6 ന്‌ കലാസന്ധ്യ തിരുനാള്‍ കൃമികരണങ്ങള്‍ ഇടവക വികാരി ഫാ.ഷാജ്‌കുമാറിന്റെ നേതൃത്വത്തിലാണ്‌ നടക്കുന്നത്‌.

vox_editor

Share
Published by
vox_editor
Tags: Parish

Recent Posts

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

5 days ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

1 week ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago