അനിൽ ജോസഫ്
ആര്യനാട്: ബോണക്കാട് കുരിശുമല 62-Ɔമത് തീര്‍ഥാടനത്തിന്റെ ഭാഗമായി ബോണക്കാട് അമലോത്ഭവമാതാ ദേവാലയത്തില്‍ തീര്‍ത്ഥാടന ദിനങ്ങളില്‍ “വിയാക്രൂച്ചിസ്” (കുരിശിന്റെ വഴി) എക്സ്പോ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ആര്യനാട് വിദ്യാജ്യോതിസില്‍ നടന്ന അവലോകന യോഗം എക്സ്പോയുടെ കണ്‍വീനറായി ജോയി വിതുരയെ തെരെഞ്ഞെടുത്തു.
ബോണക്കാട് കുരിശുമലയുടെ ചരിത്രം ഉള്‍പ്പെടുന്ന എക്സ്പോയില്‍ മുന്‍കാലങ്ങളിലെ തീര്‍ത്ഥാടനവും, 2017 ജനുവരി 5-ന് വിശ്വാസികള്‍ക്ക് നേരെ ഉണ്ടായ പോലീസ് മര്‍ദനങ്ങളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 10 മുതല്‍ 14 വരെയാണ് തീര്‍ത്ഥാടനം.
ഏപ്രില്‍ 10-ന് രാവിലെ 11 മണിക്ക് ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയത്തിന്റെ നേതൃത്വത്തില്‍ ബോണക്കാടേക്ക് ജപമാല പദയാത്രയും തീര്‍ത്ഥാടന പതാക പ്രയാണവും. ഉച്ചക്ക് 1 മണിക്ക് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും. വൈകിട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനം എം.എല്‍.എ. ശബരീനാഥന്‍ ഉദ്ഘാടനം ചെയ്യും.
11-ന് രാവിലെ 10-ന് പാറശാല രൂപത മെത്രാന്‍ ഡോ.തോമസ് മാര്‍ യൗസേബിയോസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി. വൈകിട്ട് 3-ന് നടക്കുന്ന സഭൈക്യസമ്മേളനം പൂഞ്ഞാര്‍ എം.എല്‍.എ. പി.സി.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.
12-ന് രാവിലെ 10-ന് കൊല്ലം മുന്‍ ബിഷപ് ഡോ.സ്റ്റാന്‍ലി റോമന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി. വൈകിട്ട് 3-ന് നടക്കുന്ന മതസൗഹൃദ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്യും.
13-ന് രാവിലെ 10-ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലി. വൈകിട്ട് 3-ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കോവളം എം.എല്‍.എ. എം.വിന്‍സെന്റ് ഉദ്ഘാടനം ചെയ്യും.
സമാപന ദിനമായ 14-ന് രാവിലെ 10.30-ന് ഓശാന ഞായര്‍ ആചാരണത്തിന് മുഖ്യകാര്‍മ്മികന്‍ നെടുമങ്ങാട് റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലിന്‍, ഉച്ചക്ക് 2-ന് ബോണക്കാട് അമലോത്ഭവമാതാ പളളിയിലേക്ക് നടത്തുന്ന പരിഹാര ശ്ലീവപാതയുടെ മുഖ്യകാര്‍മ്മികന്‍ റവ.ഡോ.ക്രിസ്തുദാസ് തോംസണ്‍. തുടർന്ന്, വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കെ.ആര്‍.എല്‍.സി.സി. വക്താവ് ഷാജി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.
തപസ്സുകാലം രണ്ടാം ഞായർ മരുഭൂമിയിലെ ഉഷ്ണത്തിൽ നിന്നും മലയിലെ ഊഷ്മളതയിലേക്ക് ആരാധനക്രമം നമ്മെ ആത്മീയമായി നയിക്കുന്നു. നട്ടുച്ചയിലെ അന്ധകാര അനുഭവത്തിൽനിന്നും…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
This website uses cookies.