അനിൽ ജോസഫ്
ചുള്ളിമാനൂർ: നെയ്യാറ്റിൻകര രൂപതയിൽ, ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ച പ്രത്യേക മെയ്മാസ വണക്കത്തിന് നാളെ തുടക്കമാവും. മെയ് 1-ന് രാവിലെ 7-മണിക്ക് ചുള്ളിമാനൂർ തിരുഹൃദയ ദേവാലയത്തിൽ വച്ച് നെയ്യാറ്റിൻകര രൂപതാ അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ.അനിൽകുമാർ തിരിതെളിച്ച് മെയ്മാസ വണക്ക പ്രാർത്ഥനയ്ക്ക് ആരംഭം കുറിക്കും. ലീജിയൻ ഓഫ് മേരി നെയ്യാറ്റിൻകര കമ്മീസിയത്തിന്റെ നേതൃത്വത്തിലാണ് മെയ്മാസ വണക്ക പ്രാർത്ഥനയുടെ ഉദ്‌ഘാടന ക്രമീകരണങ്ങൾ നടക്കുക.
രാവിലെ 7-മണിക്ക് നടക്കുന്ന മെയ്മാസ വണക്ക പ്രാർത്ഥനയുടെ ഉദ്‌ഘാടനത്തിൽ ലീജിയൻ ഓഫ് മേരി അംഗങ്ങൾക്കോ, മറ്റു വിശ്വാസികൾക്കോ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ അവരവരുടെ ഭവനങ്ങളിൽ തിരിതെളിച്ച് മെയ്മാസ വണക്ക പ്രാർത്ഥനയിലും ജപമാലയിൽ പങ്കുചേരണമെന്ന് ലീജിയൻ ഓഫ് മേരി നെയ്യാറ്റിൻകര കമ്മീസിയം അറിയിച്ചു.
ഇപ്രാവശ്യത്തെ പ്രത്യേക സാഹചര്യത്തിൽ, കൊറോണാ ഭീതിയിൽ നിന്നും ലോകത്തെ സംരക്ഷിക്കുവാനുള്ള പ്രത്യേക നിയോഗത്തോടെയാണ് ഫ്രാൻസിസ് പാപ്പാ ആഗോളസഭയോട് ഈ മെയ്മാസത്തിൽ വീടുകളിൽ ജപമാല പ്രാർത്ഥന ചൊല്ലുവാനായി പ്രത്യേകം ആഹ്വാനം ചെയ്തിരിക്കുന്നത്. ജപമാലയ്ക്ക് ശേഷം ചൊല്ലേണ്ട പ്രത്യേക പ്രാർത്ഥനയും പരിശുദ്ധ പിതാവ് നൽകിയിട്ടുണ്ട്.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.