സ്വന്തം ലേഖകന്‍
തിരുവനന്തപുരം : അമേരിക്കന്‍ ഗവണ്‍മെന്‍റിന്‍റെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എഡ്യൂക്കേഷണല്‍ ആന്‍റ് കള്‍ച്ചറല്‍ ബ്യൂറോയുടെ കീഴിലുള്ള ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ്പ് പരിശീലനത്തിനായി പേട്ട സെന്‍്റ് ആന്‍സ് ഇടവകാഗവും തിരുവനന്തപുരം സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ അദ്ധ്യാപികയുമായ ലിറ്റി ലൂസിയ സൈമണിനെ തെരഞ്ഞെടുത്തു.
ഇതര രാജ്യങ്ങളിലുള്ള ജനതയുമായി സാംസ്ക്കാരിക, നയതന്ത്ര, ബൗദ്ധിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സാംസ്ക്കാരിക കൈമാറ്റത്തിനുമായി ലോകമെമ്പാടും വിവിധ മേഖലകളിലുള്ള പ്രതിഭകളില്‍ നിന്ന് മത്സരാധിഷ്ഠിതമായി തെരഞ്ഞെടുക്കുന്നവര്‍ക്കുള്ള പരിശീലനമാണ് ഫുള്‍ബ്രൈറ്റ് പ്രോഗ്രാം.
നൂറ്റി അറുപതിലധികം രാജ്യങ്ങളില്‍ ഫുള്‍ബ്രൈറ്റിന്‍റെ പ്രവര്‍ത്തനം നിലവിലുണ്ട്. വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയ വിഭാഗത്തിലുള്ളവര്‍ക്ക് വെവ്വേറെ പരിശീലന പരിപാടികള്‍ ഫുള്‍ബ്രൈറ്റ് സംഘടിപ്പിച്ചു വരുന്നു. അദ്ധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്ന യു.എസ് ഫുള്‍ബ്രൈറ്റ് ടീച്ചര്‍ എക്സലന്‍സ് അച്ചീവ്മെന്‍റ് പ്രോഗ്രാമിലേക്കാണ് ലിറ്റി ലൂസിയ സൈമണ്‍ തെരഞ്ഞെടുക്കപ്പെട്ടത്.
യു.എസിലെ വിമിംഗ്ടണിലുള്ള നോര്‍ത്ത് കരോളിനാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് ഇതിന്‍റെ പരിശീലനം നടക്കുന്നത്. മാര്‍ച്ച് മാസം അവസാനിക്കുന്ന പരിശീലന പരിപാടിയിലേക്ക് 2021-ല്‍ ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാലുപേരില്‍ ഏക മലയാളിയാണ് ലിറ്റി ലൂസിയ സൈമണ്‍.പുതുമരാമത്ത് വകുപ്പ് ഡപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ സാബുവാണ് ഭര്‍ത്താവ്
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന് സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന് സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
സ്വന്തം ലേഖകന്‍ വത്തിക്കാന് സിറ്റി : സാമ്പത്തിക തിരിമറി നടത്തിയ സലേഷ്യന് വൈദികന് ഉള്പ്പെടെ 3 പേര്ക്ക് തടവ് ശിക്ഷയും…
സ്വന്തം ലേഖകന്‍ വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പ കഴിഞ്ഞ ശനിയാഴ്ച കര്ദിനാള് പദവിയിലേക്ക് ഉയര്ത്തിയ 21 കര്ദിനാള്മാരില്…
This website uses cookies.