അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ.കെ.ജെ. വിന്‍സെന്‍റ് നിര്യാതനായി. കമുകിന്‍കോട്, കൊടങ്ങാവിള, ലിറ്റില്‍വര്‍ഹൗസില്‍ വി.കുഞ്ഞിരാമന്‍-ജ്ഞാനമ്മ ദമ്പതികളുടെ മകനാണ്.
തിരുവനന്തപുരം ജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ മാനേജര്‍, കെ.സി.വൈ.എം. ഡയറക്ടര്‍, ബിഷപ്പ് പെരേര ഹാള്‍ ഡയറക്ടര്‍, ചുള്ളിമാനൂർ ഐ.റ്റി.ഐ.മാനേജർ;
പെരുങ്കടവിള, നെയ്യാറ്റിൻകര, വ്ലാത്താങ്കര,
ചുളളിമാനൂര്‍ എന്നിവിടങ്ങളിൽ ഫൊറോന വികാരി, നെയ്യാറ്റിന്‍കര അമലോതഭവമാതാ കത്തീഡ്രല്‍ ദേവാലയ വികാരി തുടങ്ങിയ നിലകളിലും; നെയ്യാറ്റിൻകര രൂപതയുടെ കൂരിയ, കൺസൽറ്റേഴ്‌സ്, പാസ്റ്റൊറൽ കൗൺസിൽ തുടങ്ങിയ സമിതികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നെയ്യാറ്റിൻകര രൂപതയിലെ പാലോട്, പേരയം, താന്നിമൂട്, മണിവിള, വ്ളാത്താങ്കര, ചുളളിമാനൂര്‍, ചെമ്പൂര്‍; തിരുവനന്തപുരം രൂപതയിലെ അടിമലതതുറ, പുല്ലുവിള, വെട്ടുതുറ, തുടങ്ങിയ ദേവാലയങ്ങളില്‍ സേവനമനുഷ്ടിച്ചു.
സഹോദരങ്ങള്‍ പരേതനായ കെ.ജെ. ജെയിംസ്, കെ.ജെ.അലോഷ്യസ്, സിസ്റ്റര്‍ മേരി അസൂന്ത, ലില്ലിപുഷ്പം, കെ.ജെ. ജോണ്‍.
സംസ്കാര ശുശ്രൂഷകള്‍ നാളെ വൈകിട്ട് 3 -ന് കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ നടക്കും.
അനുസ്മരണ ദിവ്യബലി (02.01.2019) ബുധനാഴ്ച രാവിലെ 9.90 -ന് കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍.
നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിൻസെന്‍റ് സാമുവല്‍, വികാരിജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, കെ.എല്‍.സി.എ. രൂപത പ്രസിഡന്‍റ് അഡ്വ.ഡി.രാജു, പാസ്റ്ററല്‍ കൂണ്‍സില്‍ സെക്രട്ടറി ആറ്റുപുറം നേശന്‍, എല്‍.സി.വൈ.എം. പ്രസിഡന്‍റ് അരുണ്‍ തോമസ് തുടങ്ങിയവര്‍ അനുശോചിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.