Categories: Diocese

നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ നിര്യാതനായി

നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ നിര്യാതനായി

സ്വന്തം ലേഖകന്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികനും രൂപതാ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെയും വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസിന്‍റെയും സഹപാഠിയുമായ ഫാ.ഫ്രാന്‍സിസ് സേവ്യര്‍ നിര്യാതനായി.

പേരയം പാലുവളളി  ലിറ്റില്‍ഫ്ളവര്‍ ഹോമില്‍ ചെല്ലയ്യന്‍ റോസ്ലി ദമ്പതികളുടെ 11 മക്കളില്‍ 5 മനായാണ് അച്ചന്‍റെ ജനനം . 1964 ല്‍ പാളയം സെന്‍റ് വിന്‍സെന്‍് സെമിനാരിയില്‍ ചേര്‍ന്ന് വൈദിക പഠനം ആരംഭിച്ചു.

1977 ല്‍ വൈദികനായ ശേഷം തിരുവനന്തപുരം നെയ്യാറ്റിന്‍കര രൂപതകളിലെ പെരിങ്ങംമല, പറണ്ടോട്, വട്ടപ്പാറ, കൊണ്ണിയൂര്‍, മാണിക്യപുരം, നെടുമങ്ങാട്, കീഴാറൂര്‍, ആറ്റുപുറം, അന്തിയൂര്‍കോണം, കളളിക്കട് തുടങ്ങിയ പ്രദേശങ്ങളില്‍ വൈദികനായി സേവനം അനുഷ്ഠിച്ചു

നെയ്യാറ്റിന്‍കര പത്താകല്ലിലെ പ്രീസ്റ്റ് ഹൗസില്‍ വിശ്രമ ജീവിതം നയിച്ചു വന്ന അച്ചന്‍ ഇന്ന് പുലര്‍ച്ചെ 1.15 തിരുവനന്തപുരം ജൂബിലി ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ഇന്ന് വൈകിട്ട് 3.30 ന് പേരയം പാലുവളളി സെന്‍റ് മേരീസ് ദേവാലയത്തില്‍ സംസ്കാര കര്‍മ്മങ്ങള്‍ നടക്കും.

നെയ്യാറ്റിന്‍കര രൂപതാ ബിഷപ് ഡോ. വിന്‍സെന്‍റ് സാമുവല്‍, വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ്, എപ്പിസ്കോപ്പല്‍ വികാരിമാരായ മോണ്‍.വി പി ജോസ്, മോണ്‍.റൂഫസ് പയസലിന്‍, മോണ്‍.സെല്‍വരാജന്‍, മോണ്‍. വിന്‍സെന്‍റ് കെ പീറ്റര്‍, മോണ്‍. അല്‍ഫോണ്‍സ് ലിഗോരി, തുടങ്ങിയവര്‍ അനുശോചിച്ചു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

 

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago