
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ബുധനാഴ്ച്ച അന്തരിച്ച നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ.ടി.ജെയിംസിന് നാടിന്‍റെ അന്ത്യാജ്ഞലി. ജന്‍മനാട് പാലയാണെങ്കിലും അവസാനം സേവനം ചെയ്ത പാറശാലയുടെ മണ്ണില്‍ അന്ത്യ വിശ്രമം കൊളളണമെന്നതായിരുന്നു ഫാ.ജെയിംസിന്‍റെ അന്ത്യാഭിലാഷം. തുടര്‍ന്ന് ഫാ.ജെയിംസ് ആഗ്രഹിച്ചത് പോലെ ദേവാലയത്തിന് സമീപത്തെ കല്ലറയില്‍ അന്ത്യവിശ്രമത്തിന് രൂപത ഇടമൊരുക്കി.
ഇന്ന് രാവിലെ 10-ന് പാറശാല സെന്‍റ് പീറ്റര്‍ പളളിയില്‍ വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ നടന്ന അന്ത്യശുശ്രൂഷകള്‍ക്ക് ശേഷം ഫാ.ജെയിംസ് വടചൊല്ലി. പാല പ്രവിത്താനം ഞാറക്കാട് ഹൗസില്‍ തോമസ്-ഏലീയാമ്പ ദമ്പതികളുടെ 5 മക്കളില്‍ 3 മനായാണ് ഫാ.ജെയിംസ് ജനിച്ചത്. 1963-ല്‍ നെയ്യാറ്റിന്‍കര രൂപതയിലെ മുതിയാവിള ഇടവകയില്‍ ദൈവദാസന്‍ ഫാ.അദെയോദാത്തൂസിന്‍റെ സഹായിയായാണ് വൈദിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന്, നെയ്യാറ്റിന്‍കര, തിരുവനന്തപുരം രൂപതകളില്‍ സോവനം അനുഷ്ടിച്ചു.
2012-ല്‍ വൈദികപദവിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ദിനത്തില്‍ വിശ്വാസ ജീവിതത്തിലെ അനുഭവങ്ങള്‍ കോര്‍ത്തിണക്കി എഴുതിയ “ചിന്താരത്നങ്ങള്‍” എന്ന പുസ്തകം പ്രകാശനം ചെയ്തു.
ഇന്ന്, പാറശാല സെന്‍റ് പീറ്റര്‍ ദേവാലയത്തില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ് വചന സന്ദേശം നല്‍കി. നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്,തിരുവന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍.സി.ജോസഫ്, മോൺ.യൂജിൻ എച്ച്.പെരേര, നെയ്യാറ്റിൻകര രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി. ജോസ്, എപ്പിസ്കോപ്പല്‍ വികാരിമാരായ മോണ്‍.സെല്‍വരാജന്‍, മോണ്‍.റൂഫസ്പയസലിന്‍, മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. തിരുവനന്തപുരം അതിരൂപതാമെത്രാൻ ഡോ.സൂസപാക്യം ദിവ്യബലിക്ക് മുൻപ് അച്ചന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
ഫാ.ജെയിംസിന് വേണ്ടിയുളള അനുസ്മരണ ദിവ്യബലി ചൊവ്വാഴ്ച വൈകിട്ട് 3.30-ന് നടക്കും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
This website uses cookies.