അനിൽ ജോസഫ്
കാട്ടാക്കട: മുതിയാവിള വലിയച്ചന്‍ ദൈവദാസന്‍ ഫാ.അദെയോദത്തൂസിന്‍റേത് ത്യാഗപൂര്‍ണ്ണമായ പ്രേക്ഷിത പ്രവര്‍ത്തനമെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍. അജപാലന തീഷ്ത കൊണ്ടും പ്രേക്ഷിത ചൈതന്യം കൊണ്ടും അച്ചന്‍ നാട്ടുകാരുടെ പ്രിയങ്കരനായിമാറിയെന്നും ബിഷപ് പറഞ്ഞു. അദെയോദാത്തൂസച്ചന്‍റെ ദൈവദാസപദവി ആഘോഷങ്ങളുടെ ഭാഗമായി മുതിയാവിള സെന്‍റ് ആല്‍ബര്‍ട്ട്സ് ദേവാലയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
പ്രേക്ഷിത പ്രവര്‍ത്തനത്തിന്‍റെ തീഷ്ണത കൊണ്ട് അച്ചന്‍ മറ്റൊരു ഫ്രാന്‍സിസ് സേവ്യറായാണ് അറിയപ്പെട്ടത്. സുഖ സൗകര്യങ്ങളുടെ പുറകെ പോകാതെ സാധാരണക്കാരുടെ ഇടയില്‍ കാരുണ്യത്തിലുറച്ച സമര്‍പ്പിത ജീവിതമാണ് അച്ചന്‍ നയിച്ചതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തിൽ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ്, മോണ്‍.വിന്‍സെന്‍റ് കെ. പീറ്റര്‍, കാട്ടാക്കട ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസ്, ഫാ.ഡെന്നിസ് മണ്ണൂര്‍, ഫാ.ഫ്രാന്‍സിസ് സേവ്യര്‍, ഫാ.വര്‍ഗ്ഗീസ് നടുതല, അദെയോദാത്തൂസ് ട്രസ്റ്റ് പ്രസിഡന്‍റ് വിനോദ്, ഖജാന്‍ജി വില്‍സണ്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
അച്ചന്‍റെ 50- ാം ചരമാവാര്‍ഷിക അനുസ്മരണത്തിന്‍റെ ഭാഗമായി, വൃക്ഷതൈ ഇടവക ഫാ.വല്‍സലന്‍ ജോസ് മുതിയാവിള ദേവാലയത്തിന് മുന്നിലായി നട്ടു. ചടങ്ങില്‍ ഫാ.അദെയോദാത്തൂസ് വിദ്യാഭ്യാസ സഹായ വിതരണവും നടന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.