
ബ്ലസൻ മാത്യു അഗസ്റ്റിൻ
ഭരണങ്ങാനം: പ്രാർത്ഥനാ നിയോഗങ്ങളുമായിട്ടാണ് താനും വിശുദ്ധ അൽഫോൻസാമ്മയുടെസന്നിധിയിൽ എത്തിയതെന്ന് ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെസന്നിധിയിൽ ദിവ്യബലിയർപ്പിക്കവെ തീർത്ഥാടനത്തിന് എത്തിയ വിശ്വാസികളോടാണ് ‘നിങ്ങളെപ്പോലെ തന്നെ ഞാനും ഒത്തിരി പ്രാർത്ഥനകളുമായിട്ടാണ് പുണ്യവതിയുടെ കബറിടത്തിലെത്തിയിരിക്കുന്നത്’ എന്ന് ആലപ്പുഴ സഹായ മെത്രാൻ പറഞ്ഞത്.
തിരുനാളിന്റെ മൂന്നാം ദിവസമായ ഇന്ന് (21-07-2018) വിശുദ്ധ അൽഫോൻസാമ്മയുടെ തീർത്ഥാടന ദേവാലയത്തിൽ രാവിലെ പതിനൊന്നു മണിക്കായിരുന്നു ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ വിശ്വാസികൾക്കു വേണ്ടി ദിവ്യബലിയർപ്പിച്ച് വചനസന്ദേശം നൽകിയത്. വിശുദ്ധ അൽഫോൻസായ്ക്ക് ഉണ്ടായിരുന്ന വലിയൊരു പ്രത്യേകതയായിരുന്നു തന്റെ വേദനകളെ ക്രിസ്തുവിന്റെ വേദനകളോട് ചേർത്തുവച്ചുകൊണ്ട്, വേദനകളെ തരണം ചെയ്യുവാനുള്ള കഴിവ്. നമ്മളും ആ വലിയ അനുഗ്രഹത്തിനായി വിശുദ്ധയുടെ മാധ്യസ്ഥം പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്തു.
2008-ൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ അൽഫോൻസാമ്മയെ വിശുദ്ധരുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് ബെനഡിക്റ്റ് പതിനാറാമൻ പാപ്പാ പറഞ്ഞ വാക്കുകൾ ഓർമ്മപ്പെടുത്തികൊണ്ടായിരുന്നു വചനസന്ദേശം. “ഈ കന്യക ഏറ്റവും രുചിയുള്ള ഭക്ഷണ മേശയിൽ അണഞ്ഞിരിക്കുകയാണ്. വിശിഷ്ടമായ വീഞ്ഞിന്റെയും ഗോതമ്പിന്റെയും ഭക്ഷണശാലയിൽ ക്രിസ്തു നാഥനുമായുള്ള ദൈവികമായ വിവാഹരഹസ്യത്തിലേയ്ക്ക് പ്രവേശിച്ചത് തന്റെ ജീവിതത്തിന്റെ സഹനങളിലൂടെയാണ്. സഹനത്തിന്റെ കോപ്പ വിളക്കായി കത്തിച്ചു കൊണ്ട് തന്റെ നാഥനെ കാത്തിരുന്ന് സ്വർഗ്ഗീയ സന്തോഷത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നു” എന്നായിരുന്നു ബെനഡിക്റ്റ് പതിനാറാമൻ പാപ്പായുടെ വാക്കുകൾ.
സ്വർഗ്ഗീയ വിശുദ്ധരുടെ പട്ടികയിൽ
ഭാരതീയ പുത്രിയെ ഉയർത്തിക്കൊണ്ട് പാപ്പാ പറഞ്ഞ വാക്കുകൾ, വിശുദ്ധ ജീവിതം നയിക്കുവാനുള്ള പ്രചോദനവും നിത്യജീവിതത്തിലേക്കുള്ള യാത്രയിൽ നമുക്ക് ഓരോരുത്തർക്കും ആശ്രയവും പ്രതീക്ഷയുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.