നെയ്യാറ്റിൻകര: താലത്തിൽ വെളളമെടുത്ത് വെൺകച്ച അരയിൽ ചുറ്റി ക്രിസ്‌തുനാഥൻ തന്റെ ശിഷ്യന്‍മാരുടെ കാലുകൾ കഴുകി ചുംബിച്ചതിന്റെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ പെസഹാ വ്യാഴം ആചരിച്ചു.
നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ ചടങ്ങുകൾ കത്തീഡ്രൽ ദേവാലയമായ അമലോത്ഭവമാതാ പളളിയിൽ ബിഷപ്പ് ഡോ. വിൻസെന്റ് സാമുവലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ആഗോള കത്തോലിക്കാ സഭ യുവജന വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇത്തവണ യുവജനങ്ങളുടെ പാദങ്ങൾ കഴുകിയാണ് കത്തിഡ്രൽ ദേവാലയത്തിൽ പെസഹാ വ്യാഴം ആചരിച്ചത്. പേയാട് സെന്റ് സേവ്യഴ്‌സ് ദേവാലയത്തില്‍ ഫാ. ജോയി സാബു പാദം കഴുകല്‍ ശിശ്രൂഷക്ക് നേതൃത്വം നല്‍കി.
ഇന്ന് രാവിലെ 7.30-ന് വഴുതൂർ കർമ്മലമാതാ ദേവാലയത്തിൽ നിന്ന് കുരിശിന്റെ വഴി ആരംഭിക്കും. പീഡാനുഭവ ചരിത്രം വിവരിക്കുന്ന 14 സ്‌ഥലങ്ങളും വിശ്വാസികളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട് കുരിശിന്റെ വഴി ആശുപത്രി ജംഗ്‌ഷൻ- ആലുമൂട് ജംഗ്‌ഷൻ- ബസ്റ്റാന്റ് കവല വഴി ദേവാലയത്തിൽ സമാപിക്കും. വൈകുന്നേരം 3 മണിക്ക് കർത്താവിന്റെ പീഡാനുഭവ അനുസ്‌മരണവും കുരിശാരാധനയും.
ഈസ്റ്റർ പാതിരാ കുർബാന ശനിയാഴ്‌ച രാത്രി 10.45-ന് ആരംഭിക്കും.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
This website uses cookies.