ജോസ് മാർട്ടിൻ
കൊച്ചി: പുതുതലമുറയിൽ ചരിത്രബോധം വളർത്തിയെടുക്കുന്നതിന് കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസ്സോസിയേഷന് വളരെക്കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് റവ.ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസ്സോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രസംബന്ധിയായ നിരവധി പുസ്തകങ്ങൾ രചിക്കപ്പെടുന്നുണ്ടെങ്കിലും, വായിക്കാനും പഠിക്കാനുമുള്ള താല്പര്യം കുറഞ്ഞുവരുന്നതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, ചരിത്ര പുസ്തകങ്ങൾ, മറ്റു രേഖകൾ തുടങ്ങിയവ വായിക്കാനും പഠിക്കാനും ലക്ഷ്യമിട്ട് വരാപ്പുഴ അതിരൂപതയിൽ ആരംഭിക്കുന്ന ചരിത്ര ലൈബ്രറി താമസിയാതെ പ്രവർത്തനമാകുമെന്നും ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു.
അടുത്ത ഒരു വർഷത്തേക്കുള്ള കർമ്മപദ്ധതികൾക്ക് യോഗം അംഗീകാരം നൽകി. കെ.ആർ.എൽ.സി.ബി.സി ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറി ഫാ.ഡോ.ആന്റെണി പാട്ടപ്പറമ്പിൽ, കെ.എൽ.സി.എച്ച്.എ. ഡയറക്ടർ ഫാ.റോക്കി റോബിൻ, പ്രസിഡന്റ് ഡോ.ചാൾസ് ഡയസ്, ജനറൽ സെക്രട്ടറി ഡോ.ഗ്രിഗറി പോൾ, ഖജാൻജി ജോസഫ് ആഞ്ഞിപ്പറമ്പിൽ, മുൻ സെക്രട്ടറി മാത്തച്ചൻ അറയ്ക്കൽ, ജോ.സെക്രട്ടറി ഡോ.സുരേഷ് ജെ, അസി.ട്രഷറർ അലക്സ് മുതുകുളം തുടങ്ങിയവർ സംസാരിച്ചു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.