Categories: India

പൗരോഹിത്യ സ്വീകരണകർമ്മ പുസ്തകത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു

സി.സി.ബി.ഐ. ആണ് പൗരോഹിത്യ സ്വീകരണകർമ്മ പുസ്തകത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് പ്രസിദ്ധീകരിക്കുന്നത്...

സ്വന്തം ലേഖകൻ

ബാംഗ്ലൂർ: കോൺഫെറൻസ് ഓഫ് കാത്തലിക്ക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സി.സി.ബി.ഐ.) കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പരിഷ്‌കരിച്ച പതിപ്പ് ബാംഗ്ളൂർ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോയ്ക്ക് കൈമാറിക്കൊണ്ടാണ് പ്രസിദ്ധീകരണ പ്രകാശനം നിർവഹിച്ചത്. ഏപ്രിൽ 18 ചൊവ്വാഴ്ച ബാംഗ്ലൂരിലെ ആർച്ച് ബിഷപ്പ്സ് ഹൌസിൽ വച്ച് ലളിതമായ രീതിയിലാണ് പ്രകാശന ചടങ്ങു സംഘടിപ്പിച്ചതെന്ന് സി.സി.ബി.ഐ. ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.സ്റ്റീഫൻ ആലത്തറ അറിയിച്ചു.

ബിഷപ്പുമാർ, വൈദികർ, ഡീക്കൻമാർ എന്നിവരുടെ സ്ഥാനാരോഹണത്തിനായി നിലവിൽ ഉപയോഗിക്കുന്ന പുസ്തകത്തിന് പകരമാണ് പരിഷ്കരിച്ച പുതിയ പതിപ്പ്. കാനോനിക നടപടി ക്രമമനുസരിച്ച് പൗരോഹിത്യ സ്വീകരണകർമ്മ പുസ്തകത്തിന്റെ ഇംഗ്ലീഷ് തർജ്ജിമയ്ക്ക് 2019 ജനുവരിയിൽ നടന്ന പ്ലീനറി അസംബ്ലിയിൽ വച്ച് സി.സി.ബി.ഐ. അംഗീകാരം നൽകിയിരുന്നു. തുടർന്ന്, 2021 ഫെബ്രുവരി 22-ന് ആരാധനാക്രമ – കൂദാശാ കർമ്മങ്ങൾക്കായുള്ള വത്തിക്കാനിലെ തിരുസംഘം പരിശുദ്ധ പിതാവിന്റെ അനുവാദത്തോടെ ഇന്ത്യയിൽ പരിഷ്‌ക്കരിച്ച പതിപ്പ് ഉപയോഗിക്കുന്നതിനുള്ള അനുമതിയും നൽകിയിരുന്നു.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

1 day ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago