ജോസ് മാർട്ടിൻ
കൊച്ചി: പീഡാനുഭവ സന്യാസ സഭയുടെ (Passionist ) മൂന്നാം ശതാബ്ദിയോട് അനുബന്ധിച്ച് ജൂബിലി ഛായാചിത്രം പീഡാനുഭവ സന്യാസ സഭ സേവനം ചെയ്യുന്ന അറുപതോളം രാജ്യങ്ങളിലൂടെയുള്ള പ്രയാണം പൂർത്തിയാക്കി മാർച്ച് 15-ന് ഇന്ത്യയിൽ എത്തുന്ന ജൂബിലി ഛായാചിത്രം വിശ്വാസികൾക്ക് വണങ്ങുന്നതിനായി മാർച്ച് 15 മുതൽ ഏപ്രിൽ 1 വരെ വിവിധ സ്ഥലങ്ങളിൽ അവസരം ഒരുക്കിയിട്ടുണ്ടെന്നും മാർച്ച് 15- ന് അങ്കമാലി കാൽവരി ആശ്രത്തിലും, മാർച്ച് 19- ന് മുനമ്പം ബീച്ചിലെ പീഡാനുഭവ സഭ സേവനം ചെയുന്ന വേളാങ്കണ്ണി ഇടവകയിലും, മാർച്ച് 20- ന് തോപ്പുംപടി ജെ.എക്‌സ്. പി. ആശ്രമത്തിലും മാർച്ച് 21-ന് നിലമ്പൂർ വി. ജെമ്മ നോവിഷേറ്റിലും തുടർന്ന് ഇന്ത്യയിലെ പര്യടനം പുർത്തിയാക്കി ഛായാചിത്രം ആസ്‌ട്രേലിയിലേക്കും അവിടെ നിന്നും തിരിച്ചു റോമിലേക്കും കൊണ്ട് പോകുന്നതാണെന്നും പീഡാനുഭവ സന്യാസ സഭാ അംഗം ഫാ. മെജോ ജോസ് അറിയിച്ചു.
ക്രൂശിതനായ ക്രിസ്തുവിന്റെയും, വ്യാകുലമാതാവിന്റെയും, പീഡാനുഭവ സഭാ വിശുദ്ധരായ കുരിശിന്റെ വി.പൗലോസ്, വി.ഗബ്രിയേൽ, വി.ജെമ്മ, വാഴ്ത്തപ്പെട്ടവരായ ഡൊമനിക്, ഇസദോർ എന്നിവരുടെയും ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ള ഈ ഛായാചിത്രവണക്കം വഴി പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ പീഡാനുഭവ സന്യാസ സഭയുടെ മൂന്നാം ശതാബ്ദിയോട് അനുബന്ധിച്ച് ദണ്ഡവിമോചനം അനുവദിച്ചിട്ടുണ്ട്.
റോമൻ കത്തോലിക്കാ സഭയിൽ 1720-ൽ കുരിശിന്റെ വിശുദ്ധ പൗലോസിനാൽ സ്ഥാപിതമായ പീഡാനുഭവ (Passionist) ഇന്ന് ലോകത്തിൽ അറുപതിലധികം രാജ്യങ്ങളിൽ യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ പ്രഘോഷണം ചെയ്യുന്നു. ഇന്ത്യയിൽ പീഡാനുഭവ സഭയുടെ ആദ്യത്തെ ഭവനം കൊച്ചിരുപതയിലെ പള്ളുരുത്തിയിൽ 1981-ൽ സ്ഥാപിതമായ ജെ.എക്‌സ്.പി. ആശ്രമമാണ്.
പീഡാനുഭവ സന്യാസ വൈദികർ കേരളത്തിൽ കോട്ടപ്പുറം രൂപത മുനമ്പം ബീച്ചിലുള്ള വേളാങ്കണ്ണി മാതാ ഇടവകയിലും, എറണാകുളം-അങ്കമാലി അതിരൂപതയിലെ മുക്കന്നൂരുള്ള കാൽവരി ആശ്രമത്തിലും, കോഴിക്കോട് രൂപതയിൽ നിലബുർ സെന്റ് ജെമ്മ നോവിഷേറ്റ് ആശ്രമത്തിലും, വിജയപുരം, സുൽത്താൻ പെട്ട് രൂപതകളിലും സേവനം ചെയുന്നു. അൻപതോളം ഇന്ത്യൻ പീഡാനുഭവ സന്യാസികൾ കേരളത്തിന് പുറത്തും വിദേശത്തും സേവനം ചെയുന്നു. കുരിശിന്റെ വിശുദ്ധ പൗലോസിന്റെ പീഡാനുഭവ സന്യാസിനികളും കേരളത്തിൽ വരാപ്പുഴ, കോട്ടപ്പുറം രൂപതകളിൽ സേവനം ചെയുന്നുണ്ട്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.