സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: പത്താങ്കല്ല് തിരുഹൃദയ ദേവാലയത്തിലെ തിരുനാളിന് മുന്നോടിയായി നടക്കുന്ന ജീവിത നവീകരണ ധ്യാനത്തിന് തുടക്കമായി. ജൂൺ 3 വരെ തുടരുന്ന ധ്യാനത്തിന് ചാലക്കുടി ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ഫാ. ആന്റണി പയ്യപ്പിളളിയും സംഘവും നേതൃത്വം നൽകും.
ജീവിത നവീകരണ ധ്യാനത്തിന്റെ ഉദ്‌ഘാടനം വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് നിർവ്വഹിച്ചു.
ജൂൺ 4-ന് വൈകിട്ട് 6.30-ന് ഇടവക വികാരി ഫാ.റോബിൻ സി. പീറ്റർ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. തുടർന്ന് രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവലിന്റെ മുഖ്യ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി.
ജൂൺ 4-ന് രാത്രി 9 മുതൽ ക്രിസ്‌ത്യൻ മ്യൂസിക്കൽ ഷോ.
തിരുനാൾ ദിനങ്ങളിൽ മോൺ. വി. പി. ജോസ്, ഫാ. വൽസലൻ ജോസ്, ഫാ. ബനഡിക്‌ട്, ഫാ. പ്രദീപ് ആന്റോ, ഫാ. ജോയി മത്യാസ്, ഫാ. സാബു വർഗ്ഗീസ്, ഫാ. ആൽബി , ഫാ. ക്രിസ്‌തുദാസ് ഫിലിപ്, ഫാ. ബിനു വർഗ്ഗീസ്, തുടങ്ങിയവർ നേതൃത്വം നൽകും.
ജൂൺ 6 ശനിയാഴ്‌ച വൈകിട്ട് ഫാ. ലോറൻസിന്റെ നേതൃത്വത്തിൽ സന്ധ്യാവന്ദനം തുടർന്ന് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം. ദേവാലയത്തിൽ നിന്ന് ആരംഭിക്കുന്ന പ്രദക്ഷിണം മൂന്ന്‌കല്ലിമുട്, ഊരുട്ടുകാല കുരിശടിപളളി, കൊന്നമൂട്, കൊടങ്ങാവിള കുരിശടി , സെന്റ് ജോർജ്ജ് മലങ്കര ദേവാലയം, കൂട്ടപ്പന, നിംസ് ആശുപത്രി ജംഗ്‌ഷൻ വഴി തിരികെ ദേവാലയത്തിൽ എത്തിച്ചേരും.
ഞായറാഴ്‌ച ആഘോഷമായ തിരുനാൾ സമാപന സമൂഹദിവ്യബലി. മുഖ്യ കാർമ്മികൻ മോൺ. വിന്‍സെന്റ് കെ. പീറ്റർ, വചന സന്ദേശം ഫാ. റോബർട്ട് വിൻസെന്റ് നിർവ്വഹിക്കും.
അനില് ജോസഫ് വത്തിക്കാന് സിറ്റി : ഇന്ന് ഫ്രാന്സിസ് പാപ്പ വത്തിക്കാനില് തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്ഷം…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.