സ്വന്തം ലേഖകന്‍
കടൂണ: നൈജീരിയയില്‍ വീണ്ടും കത്തോലിക്കാ വൈദികനെ തട്ടികൊണ്ട് പോയി. ക്രൈസ്തവര്‍ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങളുടെ പേരില്‍ മാത്രം അനുദിനം ആഗോള ശ്രദ്ധ നേടുന്ന നൈജീരിയയില്‍ തട്ടികൊണ്ട് പോകല്‍ തുടര്‍ക്കഥയാകുന്നതിന്‍റെ ആശങ്കയിലാണ് കത്തോലിക്കര്‍.
വടക്കന്‍ നൈജീരിയയിലെ കടൂണ സ്റ്റേറ്റിലെ ഇകുലു ഫാരിയിലെ (ചവായ്, കൗറു) ഇടവക വികാരിയായ ഫാ. ജോസഫ് ഷെക്കാരി എന്ന വൈദികനെയാണ് തട്ടിക്കൊണ്ടുപ്പോയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫെബ്രുവരി 6 ഞായറാഴ്ച രാത്രി 11.30 ഓടെ (പ്രാദേശിക സമയം) ഇടവക ഭവനത്തില്‍ അതിക്രമിച്ചു കയറിയ ആയുധധാരികളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് നിരീക്ഷിക്കപ്പെടുന്നു. വൈദികന്‍റെ മോചനത്തിനായി പ്രാര്‍ത്ഥനയുമായി കഴിയുകയാണ് വിശ്വാസികള്‍.
ക്രൂശിതനായ യേശു, തങ്ങളുടെ പ്രാര്‍ത്ഥനകള്‍ ശ്രവിക്കുകയും വൈദികന്‍റെയും തട്ടിക്കൊണ്ടുപോയ മറ്റുള്ളവരെയും നിരുപാധികം മോചിപ്പിക്കുമെന്നും രൂപത ചാന്‍സലര്‍ റവ. ഇമ്മാനുവല്‍ ഒകോലോ പ്രസ്താവിച്ചു.
കഴിഞ്ഞ ആഴ്ചകളില്‍ വളരെയധികം മരണവും അക്രമവും വ്യാപിച്ച അക്രമത്തിന്‍റെ തിരമാലകള്‍ ബാധിച്ച നൈജീരിയയിലെ പ്രദേശങ്ങളിലൊന്നാണ് കടൂണ സംസ്ഥാനം. ക്രിമിനല്‍ സംഘങ്ങള്‍ വര്‍ഷങ്ങളായി മധ്യ, വടക്ക്-പടിഞ്ഞാറന്‍ നൈജീരിയയില്‍ സജീവമാണ്. ഗ്രാമങ്ങള്‍ ആക്രമിക്കുകയും കന്നുകാലികളെ മോഷ്ടിക്കുകയും കൊള്ളയടിക്കുകയും ആളുകളെ കൊല്ലുകയും ചെയ്യുന്നതു പ്രദേശത്ത് അനുദിന സംഭവമാണ്.
ജനുവരി 31 ഞായറാഴ്ച, സാംഗോണ്‍ കറ്റാഫിലെ പ്രാദേശിക സര്‍ക്കാര്‍ ഏരിയയിലെ കുര്‍മിന്‍ മസാര ഗ്രാമത്തില്‍ നടത്തിയ അക്രമത്തില്‍ 11 നിരപരാധികളാണ് കൊല്ലപ്പെട്ടത്.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.