Categories: Kerala

കൊച്ചുതുറ ഇടവക വികാരിക്ക് നേരെ ആക്രമണം; പരിക്കുപറ്റിയ വൈദികനെ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു

ആക്രമണത്തില്‍ 5 യുവാക്കള്‍ക്കും ഒരു സ്ത്രീക്കും പരിക്കേറ്റു...

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊച്ചുതുറ ഇടവക വികാരിക്ക് നേരെ ഒരു സംഘം ആളുകളുടെ ആക്രമണമുണ്ടായി. ആക്രമണത്തില്‍ പരിക്കേറ്റ വൈദികനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചുത്തുറ സെന്റ് ആന്റെണീസ് ഇടവക വികാരി ഫാ.പ്രബിൻ അരുളിന് നേരെയാണ് ഇന്ന് വൈകിട്ടോടെ ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ 5 യുവാക്കള്‍ക്കും ഒരു സ്ത്രീക്കും പരിക്കേറ്റു. വൈദീകന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാത്തലിക് വോക്സിന് ലഭിച്ചു. കൊച്ചുതുറ ഇടവകയുടെ പുറകിലെ അഴുക്ക്ചാല്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആക്രണത്തില്‍ കലാശിച്ചതെന്നാണ് വിവരം. കാഞ്ഞിരംകുളം പോലീസിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം കൊച്ചുതുറ വികാരിയെ ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണം കെഎല്‍സിഎ

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

vox_editor

View Comments

  • അഴുക്കു ചാലിന്റെ പ്രശ്നം ഒന്നും ഇല്ല. ഒന്ന് തിരുത്തണം വര്ഷങ്ങളായി നടക്കുന്ന പ്രേശ്നങ്ങൾ ആണ്. ദയവായി അധികാരികൾ ഇത് കാണുക. സത്യാവസ്ഥ അറിഞ്ഞു വേണം വാർത്ത പ്രെചരിപ്പിക്കാൻ.

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

5 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago