Categories: International

അള്‍ത്താരയില്‍ വൈദികന് നേരെ കത്തി ആക്രമണം ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

കാനഡയിലെ വിന്നിപെഗില്‍ പരിശുദ്ധ കുര്‍ബാന മധ്യേയാണ് വൈദികന് നേരെ ആക്രമണം

സ്വന്തം ലേഖകന്‍

വിന്നിപെഗ് (കാനഡ) : അള്‍ത്താരയില്‍ കയറി വൈദികന് നേരെ കത്തി ആക്രമണം നടത്തിയ പ്രതി പോലീസ് പിടിയില്‍ .

കാനഡയിലെ വിന്നിപെഗില്‍ പരിശുദ്ധ കുര്‍ബാന മധ്യേയാണ് വൈദികന് നേരെ ആക്രമണം നടന്നത്. കഴിഞ്ഞ ഞായറാഴ്ച ഹോളിഗോസ്റ്റ് ഇടവക വോലയത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 50 വയസ്സോളം പ്രായം വരുന്ന അക്രമി അള്‍ത്താരയില്‍ പ്രവേശിച്ച് കൈയ്യില്‍ ഒളിപ്പിച്ച കത്തിയെടുത്ത് വൈദികനെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ദിവ്യബലിയുടെ പ്രാരംഭമായി പ്രവേശനഗാനം പാടികൊണ്ടിരിക്കുമ്പോള്‍ വൈദികന്‍ ആള്‍ത്താരയിലേക്ക് പ്രവേശിച്ച ഉടനാണ് ആക്രമണം. 38 വയസ്സ് പ്രായമുള്ള വൈദികന്‍ തലനാരിഴക്ക് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് അക്രമി കത്തി അള്‍ത്താരയില്‍ കുത്തി നിര്‍ത്തിയ ശേഷം അള്‍ത്താരയില്‍ സ്ഥാപിച്ചിരുന്ന കസേരയില്‍ ഇരുന്നു.

ദിവ്യബലിയുടെ തല്‍സമയ സംപ്രേഷണം നടന്നിരുന്നതിനാല്‍ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ പെട്ടെന്ന് തന്നെ അക്രമിയെ ഇടവക അംഗങ്ങളുടെ സഹായത്തോടെ പിടിച്ചുവെക്കുകയും പോലീസിന് കൈമാറുകയും ചെയ്തു.

പൗല്‍ ഒലുവിനിയ എന്നാണ് അക്രമി യുടെ പേര് എന്നാണ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത് .നിലവില്‍ കസ്റ്റഡിയില്‍ ഉള്ള പ്രതിക്കെതിരെ ആയുധം കയ്യില്‍ കരുതിയതിനും ആയുധം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതിനും എതിരെയാണ് കേസ്. ആക്രമണത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയില്ലെങ്കിലും വൈദികനും ഇടവക അംഗങ്ങളും ഭയചകുലരാണ്.

 

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago