Categories: Vatican

പിളര്‍പ്പുള്ളിടത്ത് ഐക്യവും, കലഹമുള്ളിടത്ത് അനുരഞ്ജനവും, വൈര്യമുള്ളിടത്ത് പ്രശാന്തതയും സംജാതമാക്കണം വൈദികൻ – ഫ്രാൻസിസ് പാപ്പാ

പിളര്‍പ്പുള്ളിടത്ത് ഐക്യവും, കലഹമുള്ളിടത്ത് അനുരഞ്ജനവും, വൈര്യമുള്ളിടത്ത് പ്രശാന്തതയും സംജാതമാക്കണം വൈദികൻ - ഫ്രാൻസിസ് പാപ്പാ

ജോയി കരിവേലി

വത്തിക്കാന്‍ സിറ്റി:  വൈദികൻ എന്നാൽ പിളര്‍പ്പുള്ളിടത്ത് ഐക്യവും, കലഹമുള്ളിടത്ത് അനുരഞ്ജനവും, വൈര്യമുള്ളിടത്ത് പ്രശാന്തതയും സംജാതമാക്കേണ്ട വ്യക്തിയാണെന്ന് ഫ്രാൻസിസ് പാപ്പാ. തെക്കെ ഇറ്റലിയിലെ പലേര്‍മൊയില്‍ ‘ജുസേപ്പെ പുള്ളീസി’ എന്ന വൈദികന്‍ മാഫിയായുടെ വെടിയേറ്റു മരിച്ചതിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ദിനമായ ഇക്കഴിഞ്ഞ ശനിയാഴ്ച (15/09/18) തെക്കെ ഇറ്റലിയിലെ സിസിലിയില്‍ സന്ദർശനം നടത്തുകയായിരുന്നു പാപ്പാ.

‘ആത്മദാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും മനുഷ്യനാകണം വൈദിക’നെന്നും പ്യാത്സ അര്‍മെരീന രൂപതയിലും പലേര്‍മൊയിലും ഏകദിന ഇടയസന്ദര്‍ശനം നടത്തിയ ശേഷം പലേര്‍മൊയിലെ കത്തീദ്രലില്‍ വച്ച് വൈദികരും സമര്‍പ്പിതരും സെമിനാരി വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തുമ്പോൾ പാപ്പാ ഉദ്‌ബോധിപ്പിച്ചു.

“നിങ്ങള്‍ എല്ലാവരും ഇതു എടുത്തു ഭക്ഷിക്കുവിന്‍: ഇതു നിങ്ങള്‍ക്കായി ബലിയര്‍പ്പിക്കപ്പെട്ട എന്‍റെ ശരീരമാകുന്നു” എന്ന് ദിവ്യബലിമദ്ധ്യേ വൈദികന്‍ ഉച്ചരിക്കുന്ന വാക്കുകള്‍ അള്‍ത്താരയില്‍ ഒതുങ്ങേണ്ടവയല്ല പ്രത്യുത, ജീവിതത്തിലേക്കിറങ്ങേണ്ടവയാണെന്നും, അതിനാൽ അനുദിനം മുടക്കംകൂടാതെ നിരന്തരം കൊടുക്കലിന്‍റെയും ആത്മദാനത്തിന്‍റെയും മനുഷ്യനാകണം വൈദികനെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തി.

vox_editor

Recent Posts

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

7 days ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 week ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

4 weeks ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 month ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 month ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

1 month ago