Categories: Kerala

വരാപ്പുഴ അതിരൂപത മുന്‍ വികാരിജനറല്‍ മോണ്‍. ജോസഫ് പാടിയാരംപറമ്പില്‍ നിര്യാതനായി

വരാപ്പുഴ അതിരൂപത മുന്‍ വികാരി ജനറലും നിലവില്‍ സെന്‍റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ വികാരിയുമായ മോണ്‍. ജോസഫ് പടിയാരംപറമ്പില്‍ നിര്യാതനായി.

സ്വന്തം ലേഖകന്‍

കൊച്ചി : വരാപ്പുഴ അതിരൂപത മുന്‍ വികാരിജനറലും, അതിരൂപതയുടെ ഭദ്രാസന ദേവാലയമായ സെന്‍റ്. ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലിന്‍റെ ഇപ്പോഴത്തെ വികാരിയുമായ മോണ്‍. ജോസഫ് പാടിയാരംപറമ്പില്‍ നിര്യാതനായി.

വരാപ്പുഴ അതിരൂപതയുടെ ഭരണ നിര്‍വഹണ രംഗത്തും അജപാലന ശുശ്രുഷ മേഖലകളിലും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച അദ്ദേഹം മികച്ച സംഘാടകനും നേതൃത്വ പാടവവുമുള്ള ഒരു വൈദികനായിരുന്നു. വരാപ്പുഴ അതിരൂപത വികാരിജനറല്‍, എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍, സെന്‍റ്. ജോസഫ് മൈനര്‍ സെമിനാരി റെക്ടര്‍, പെരുമ്പിള്ളി ക്രിസ്തു ജയന്തി ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍, ഹോളി ഏയ്ഞ്ചല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച അദ്ദേഹം പറവൂര്‍ ഡോണ്‍ ബോസ്ക്കോ, എറണാകുളം സെന്‍റ്. ഫ്രാന്‍സിസ് അസ്സിസി കാത്തീഡ്രല്‍, എളംകുളം, എന്നീ സ്ഥലങ്ങളില്‍ സഹവികാരിയായും, നെട്ടൂര്‍, കാക്കനാട്, പറവൂര്‍, കലൂര്‍, വെണ്ടുരുത്തി, എറണാകുളം ഇന്‍ഫെന്‍റ് ജീസസ്, കളമശ്ശേരി സെന്‍റ്. ജോണ്‍ ഓഫ് ഗോഡ്, എന്നീ ഇടവകകളില്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്.

വരാപ്പുഴ അതിരൂപതയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം കെ എല്‍ സി എ സ്പെഷ്യല്‍ ഡയറക്ടര്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ ഫോര്‍ മിനിസ്ട്രിസ് ആന്‍ഡ് കമ്മീഷന്‍സ്, അതിരൂപതാ ഹെറിറ്റേജ് കമ്മീഷന്‍ ഡയറക്ടര്‍, അതിരൂപതാ ആലോചന സമിതി അംഗം, ഫൊറോനാ വികാരി തുടങ്ങിയ സേവനങ്ങളും അനുഷ്ഠിച്ചിട്ടുണ്ട്.

ഇപ്പോള്‍ എറണാകുളം സെന്‍റ്. ഫ്രാന്‍സിസ് അസ്സിസി കത്തീഡ്രലില്‍ വികാരിയായി സേവനം അനുഷ്ഠിക്കവെ ആണ്ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്.

മോണ്‍. ജോസഫ് പടിയാരം പറമ്പിലിന്‍റെ ഭൗതികദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 5.30 വരെ എറണാകുളം സെന്‍റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ ദൈവാലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് കത്തീഡ്രലില്‍ പരേതസ്മരണാ ദിവ്യബലി. പിന്നീട് ഇന്ന് വൈകിട്ട് 7 മണി മുതല്‍ നാളെ (ഫെബ്രുവരി 9 ബുധന്‍) രാവിലെ 8 മണി വരെ അദ്ദേഹത്തിന്‍റെ ഭവനത്തില്‍ (ഞാറക്കല്‍ ഗവ. ആശുപത്രിയ്ക്ക് കിഴക്ക്അന്ത്യോപചാരം അര്‍പ്പിക്കാവുന്നതാണ്.

നാളെ രാവിലെ 8.15 മുതല്‍ 10.30 വരെ പെരുമ്പിള്ളി തിരുക്കുടുംബ ദൈവാലയത്തില്‍ പൊതുദര്‍ശനത്തിന് ശേഷം 10.30 ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ പിതാവിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ മൃതസംസ്ക്കാരകര്‍മ്മങ്ങള്‍ നടക്കും

 

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago