അനിൽ ജോസഫ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ പ്രഥമ വികാരി ജനറൽ ആയിരുന്ന മോൺ. എസ്. തോമസ് ഓർമ്മയായിട്ട് നാളെ 14 വർഷങ്ങൾ പിന്നിടും. തിരുവനന്തപുരം രൂപത വിഭജിച്ച് നെയ്യാറ്റിൻകര രൂപത രൂപീകരിക്കുമ്പോൾ തിരുവനന്തപുരം രൂപതയുടെ വികാരി ജനറലായി സേവനമനുഷ്‌ടിച്ചിരുന്ന മോൺസിഞ്ഞോറിനെ നെയ്യാറ്റിൻകര രൂപയുടെ വികാരി ജനറലായി അന്നത്തെ മാർപ്പാപ്പ ജോൺ പോൾ 2- ാമൻ പ്രഖ്യാപിക്കുകയായിരുന്നു.
വ്‌ളാത്താങ്കരയിൽ ശബരിമുത്തൻ രാജമ്മ ദമ്പതികളുടെ മകനായാണ് മോൺസിഞ്ഞോർ ജനിച്ചത്. 2001 ഡിസംബർ വരെ വികാരി ജനറലായി അദ്ദേഹം സേവനമനുഷ്‌ടിച്ചു.
1997-ൽ സ്‌ഥാപിതമായ പേയാട് സെന്റ് ഫ്രാൻസിസ് സേവ്യർ സെമിനാരിയുടെ പ്രഥമ റെക്‌ടറായും മോൺസിഞ്ഞോർ സേവനമനുഷ്‌ടിച്ചു.
1995 മുതൽ 2001 വരെ വാഴിച്ചൽ ഇമ്മാനുവൽ കോളേജിന്റെ മാനേജരായി സേവനമനുഷ്‌ടിച്ചു. വാഴിച്ചല്‍ ഇമ്മാനുവൽ കോളേജിനു വേണ്ട സ്‌ഥലം വാങ്ങുന്നതു മുതൽ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കുന്നത് വരെയുളള മോൺസിഞ്ഞോറിന്റെ സേവനം പ്രശംസനീയമാണ്. കോളേജിന്റെ ആദ്യ മാനേജരും മോൺ. എസ് തോമസായിരുന്നു.
2004 ഏപ്രിൽ മാസം 29- നാണ് മോൺസിഞ്ഞോർ കാലയവനികക്കുളളിൽ മറഞ്ഞത്.
നാളെ രാവിലെ 7-ന് വ്‌ളാത്താങ്കര സ്വർഗ്ഗാരോപിതമാതാ ദേവാലയത്തിൽ നടക്കുന്ന അനുസ്‌മരണ ദിവ്യബലിക്ക് വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് മുഖ്യ കാർമ്മികത്വം വഹിക്കും. ഇടവക വികാരി ഫാ. എസ്. എം. അനിൽകുമാർ സഹകാർമ്മികനാവും.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.