സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: ആഗോള കത്തോലിക്കാ സഭയിൽ ഫ്രാൻസിസ് പാപ്പയുടെ യുവജനവർഷ പ്രഖ്യാപനത്തെത്തുടർന്ന് നെയ്യാറ്റിൻകര ലത്തീൻ രൂപതയിലും രൂപതാ ദിനത്തോടനുബന്ധിച്ച് യുവജന വർഷത്തിന് തുടക്കം കുറിച്ചു. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട്‌കൊണ്ട് യുവാക്കൾ സഭയോടൊപ്പം യാത്രചെയ്യുന്നതിന് മാതാപിതാക്കൾ മാർഗ്ഗ നിർദ്ദേശം നൽകണമെന്നും, സഭയുടെ കരുത്ത് എപ്പോഴും യുവജനങ്ങളിലാണെന്നും യുവജന വർഷ പ്രഖ്യാപനം നടത്തിയ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ പറഞ്ഞു.
രൂപതാ തല യുവജനവർഷ പ്രഖ്യാപനത്തിന്റെ ഭാഗമായി കെ.സി.ബി.സി. പുറത്തിറക്കിയ യുവജനവർഷ ലോഗോ പ്രകാശനം ചെയ്തു.
5 യുവജന പ്രധിനിധികൾ ചേർന്ന് 5 ഭാഗങ്ങളായി കൊണ്ടുവന്ന യുവജന വർഷലോഗോ ബിഷപ് വിൻസെന്റ് സാമുവൽ ഒന്നിച്ച് ചേർത്താണ് ലോഗോ പ്രകാശനം ചെയ്തത്.
യുവജന വർഷ പ്രഖ്യാപന വേദിയിൽ യുവജനവർഷ സി.ഡി.യും ബിഷപ് പ്രകാശനം ചെയ്‌തു. തുടർന്ന് യുവജനവർഷത്തിന് തുടക്കം കുറിച്ച് ബലൂണിൽ തീർത്ത ജപമാല അകാശത്ത് പറത്തി.
രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്, ജൂഡീഷ്യൽ വികാർ ഡോ. സെൽവരാജൻ, രൂപതാ യുവജന കമ്മിഷൻ ഡയറക്‌ടർ ഫാ. ബിനു.ടി, നെയ്യാറ്റിൻകര ഫൊറോന യുവജന കമ്മിഷൻ ഡയറക്‌ടർ ഫാ. റോബിൻ സി. പീറ്റർ, എൽ.സി.വൈ.എം. രൂപതാ പ്രസിഡന്റ് അരുൺ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
യുവജനവര്‍ഷ പ്രഖ്യാപന ചിത്രങ്ങള്‍
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.