Categories: Diocese

നെയ്യാറ്റിൻകരയിൽ “യുവജന ബി.സി.സി. 2k19 – 2k20”-ന് തുടക്കമായി

യുവജന ബി.സി.സി. 2020 മാർച്ച് വരെ നീണ്ടു നിൽക്കുന്നതാണ്...

അർച്ചന കണ്ണറവിള

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഫെറോനയിലെ കണ്ണറവിള ഇടവകയിൽ യുവജന ബി.സി.സി. 2k19 – 2k20 സംഘടിപ്പിച്ചു. യുവത്വം വഴിതെറ്റുവെന്ന് പറയപ്പെടുന്ന ഈ കാലഘട്ടത്തിൽ യുവജന ബി.സി.സി.യ്ക്ക് ഒരുകൂട്ടം യുവജനങ്ങളുടെ നേതൃത്വത്തിൽ ഇന്ന് ആരംഭം കുറിച്ചു. കേരള സംസ്ഥാന കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടർ ഫാ.സ്റ്റീഫൻ തോമസ്, പ്രസിഡന്റ് ശ്രീ.സിറിയക്ക് ചാഴിക്കാടൻ, നെയ്യാറ്റിൻകര രൂപതാ ഡയറക്ടർ ഫാ.ബിനു റ്റി. എന്നിവരുടെ സാന്നിധ്യത്തിലാണ് യുവജന ബി.സി.സി.യ്ക്ക് ആരംഭം കുറിച്ചിരിക്കുന്നത്.

ശ്രീ.സിറിയക്ക് ചാഴിക്കാടൻ ലോഗോ പ്രകാശനം ചെയ്യുകയും, യൂണിറ്റ് സെക്രട്ടറി കുമാരി. അതുല്യ ഏറ്റു വാങ്ങുകയും ചെയ്തു. ഫാ.സ്റ്റീഫൻ തോമസ് എല്ലാ വീടുകളിലും കത്തിക്കുന്നതിന് വേണ്ട മെഴുകുതിരി യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ. അഖിലിന് നൽകിക്കൊണ്ട് യുവജന ബി.സി.സി.യുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

കണ്ണറവിള ഇടവകയിൽ സെന്റ് അലോഷ്യസ് യൂണിറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ഇന്ന് ആദ്യ യുവജന ബി.സി.സി.യും നടന്നു. പ്രസ്തുത ബി.സി.സി.യിൽ ഇടവക വികാരി ഫാ.ബിനു, ഫാ.ജോബിൻസൺ, സിസ്റ്റേഴ്സ്, എന്നിവർ പങ്കെടുത്തു.

ഈ യുവജന ബി.സി.സി. 2020 മാർച്ച് വരെ നീണ്ടു നിൽക്കുന്നതാണ്.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

6 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago