Categories: Parish

കെ.സി.വൈ.എം. മുള്ളുവിളയുടെ യുവജനദിനാഘോഷം “YOUTH MISSION 2k19”

വ്യത്യസ്തമായിരുന്നു "YOUTH MISSION 2k19"...

അർച്ചന കണ്ണറവിള

നെയ്യാറ്റിൻകര: കെ.സി.വൈ.എം. മുള്ളുവിള യൂണിറ്റിന്റെ നേതൃത്വത്തിൽ “YOUTH MISSION 2k19” എന്ന പേരിൽ യുവജന ദിനാഘോഷം സംഘടിപ്പിച്ചു. ഞായറാഴ്ച യൂണിറ്റ് ഡയറക്ടർ ഫാ.നിക്സൺ രാജ് പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

വ്യത്യസ്തമായിരുന്നു “YOUTH MISSION 2k19”, യുവജനങ്ങൾ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി പള്ളിയും പരിസരവും വൃത്തിയാക്കുകയും, മധുരം വിളമ്പുകയും ചെയ്തു. തുടർന്ന്, വൈകുന്നേരം ജപമാലയും, ദിവ്യബലിയും.

ദിവ്യബലിയ്ക്കുശേഷം നടത്തപ്പെട്ട പൊതുസമ്മേളനത്തിൽ യൂണിറ്റ് ഡയറക്ടർ ഫാ.നിക്‌സൺ രാജ് ഉത്‌ഘാടനം നിർവഹിച്ചു. കെ.സി.വൈ.എം. രൂപതാ പ്രസിഡന്റ്‌ ശ്രീ. ജോജി, ഇടവക ബി.സി.സി. കോ-ഓഡിനേറ്റർ ശ്രീ.മേരി ദാസ്, ആനിമേറ്റർ സിസ്റ്റർ പ്രിൻസി എന്നിവർ ആശംസയർപ്പിച്ചു.

യുവജനങ്ങളുടെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ട വിവിധ കലാപരിപാടികളോടെയാണ് “YOUTH MISSION 2k19” യുവജനദിനാഘോഷങ്ങൾക്ക് സമാപനമായത്.

vox_editor

Share
Published by
vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 day ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

4 weeks ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

4 weeks ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago