Categories: Kerala

യുവജന മഹാസംഗമം – പുനലൂർ രൂപത ലോഗോ പ്രകാശനം ചെയ്തു

യുവജന മഹാസംഗമം - പുനലൂർ രൂപത ലോഗോ പ്രകാശനം ചെയ്തു

ഷിബു നെറ്റോ സി.

മരുതിമൂട്: 2019 ജനുവരിയിൽ നടക്കുവാൻ പോകുന്ന
യുവജന മഹാസംഗമത്തിന്റെ ലോഗോ പുനലൂർ രൂപത പ്രകാശനം ചെയ്തു. ആഗോള കത്തോലിക്കാ സഭ ലോക യുവജന ദിനമായി ആചരിച്ച ജൂലൈ 8-നായിരുന്നു പുനലൂർ രൂപതയിലെ എൽ.സി.വൈ.എം. ലോഗോ പ്രകാശനം ചെയ്തത്.

പുനലൂർ രൂപത  2019 ജനുവരി 26-ന് നടക്കുവാൻ പോകുന്ന “യുവജനമഹാ സംഗമ”ത്തിന്റെ ലോഗോയാണ് പ്രകാശനം ചെയ്തത്. രൂപതയുടെ ആത്മീയ കേന്ദ്രമായ മരുതിമൂട് ദേവാലയത്തിൽ വെച്ച് വിശുദ്ധ കുർബാനയ്ക്കു ശേഷമായിരുന്നു പ്രകാശന കർമ്മം.

തീർത്ഥാടന കേന്ദ്രത്തിന്റെ  സ്പിരിച്വൽ ഡയറക്ടർ റവ. ഫാ. രാജേഷ് ആണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. രൂപതാ എൽ.സി.വൈ.എം. ഡയറക്ടർ റവ. ഫാ. ജോസ് ഫിഫിൻ, രൂപതാ എൽ.സി.വൈ.എം. പ്രസിഡന്റ് കുമാരി എന്നിവർ സംസാരിച്ചു. ദീന പീറ്റർ, രൂപതാ ഭാരവാഹികൾ, മറ്റ് എൽ.സി.വൈ.എം
യൂണിറ്റ് അംഗങ്ങൾ,  ഇടവക ജനങ്ങൾ എന്നിവർ പങ്കെടുത്തു.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago