Categories: Daily Reflection

ജീവിതം ദൈവീകദാനമാണെന്ന് തിരിച്ചറിയാം, ജീവിക്കാം

ജീവിതം ദൈവീകദാനമാണെന്ന് തിരിച്ചറിയാം, ജീവിക്കാം

ഹോസി. – 11:1-4,8-9  മത്താ. – 10:7-15     

“ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍.”

ദൈവീകദാനമാണ് നമ്മുടെ ജീവിതം. ദൈവീകദാനമല്ലാതൊന്നും നമ്മുടെ ജീവിതത്തിലില്ല. ദൈവം ദാനമായി നൽകിയ ജീവിതം ദാനമായി തന്നെ കൊടുക്കണം. സ്വാർത്ഥതാല്പര്യങ്ങളിൽ നിന്നകന്ന് നന്മയാർന്ന ജീവിതത്തിലേക്ക് തിരിയണമെങ്കിൽ ദൈവം ദാനമായി നൽകിയ ജീവിതം നമ്മുടെ സഹോദരങ്ങളുമായി പങ്കുവെക്കേണ്ടതുണ്ട് എന്നർത്ഥം.

സ്നേഹമുള്ളവരെ,  ദൈവത്തെ അറിഞ്ഞു അവിടുത്തെ സ്നേഹിച്ച്  അവിടുന്ന് ദാനമായി  നൽകിയ ജീവിതമാണെന്ന് തിരിച്ചറിയുമ്പോൾ അവയുടെ മഹത്വം മനസ്സിലാക്കി മറ്റുള്ളവർക്ക് ദാനമായി മാറുവാൻ സാധിക്കും. ജീവിതം ദാനമായി മാറ്റുമ്പോൾ പരസ്പര സ്നേഹത്തിന് മൂല്യം കല്പിക്കും.
സ്വാർത്ഥത നിറഞ്ഞ ജീവിതത്തിന് ദാനത്തിന്റെ മഹത്വം മനസ്സിലാക്കാൻ സാധ്യമല്ല.
പുണ്യപ്രവർത്തികൾ നിറഞ്ഞ ജീവിതമാണ് നാം നയിക്കേണ്ടത് എന്ന് സാരം.

സഹോദരന്റെ ആവശ്യങ്ങൾ ദാനത്തിലൂടെ  മനസ്സിലാക്കാൻ നമുക്ക് സാധിക്കും. നമ്മുടെ ജീവിതാവസ്ഥയിൽ  സാധ്യമായരീതിയിൽ ദാനം ചെയ്തുകൊണ്ട് ജീവിക്കാനായി നമുക്ക് ശ്രമിക്കാം.

സ്നേഹനാഥ, അങ്ങ് ദാനമായി നൽകിയ ജീവിതം മറ്റുള്ളവർക്ക് ഉപകാരപ്രദമായ  ജീവിതമാക്കി മാറ്റാനുള്ള  അനുഗ്രഹം നൽകണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

12 വർഷത്തെ കാത്തിരിപ്പിന് വിരാമം എൽ.എൽ.എം. പ്രവേശനത്തിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് 3 ശതമാനം സംവരണം.

ജോസ് മാർട്ടിൻ കൊച്ചി: നീണ്ട നിയമപോരാട്ടത്തിനും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനുമൊടുവിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് എൽ.എൽ.എം. (L.L.M.) കോഴ്‌സ്…

5 hours ago

All Saints Day_2026_യേശുവിന്റെ സ്വപ്നം: വിശുദ്ധി (മത്താ 5:1-12)

സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…

5 days ago

പാറേൽ പള്ളിക്ക്‌ ബസിലിക്ക പദവി

ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…

6 days ago

30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…

2 weeks ago

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 weeks ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

4 weeks ago