
സ്വന്തം ലേഖകൻ
ഹോണ്ടുറാസ്: നിക്കരാഗ്വയില് നീതിയ്ക്കായി സ്വരമുയര്ത്തിയ കത്തോലിക്കാ മെത്രാന്മാര്ക്കും, പുരോഹിതര്ക്കും നേരെ ആയുധധാരികളായ സര്ക്കാര് അനുകൂലികളുടെ ആക്രമണം. ജൂലൈ 9 തിങ്കളാഴ്ചയാണ് സംഭവം. സഹായ മെത്രാനായ സില്വിയോ ജോസ് ബയേസിന് ആക്രമണത്തില് ഗുരുതരമായി പരിക്കേറ്റു.
ഡിരിയാമ്പായിലെ സാന് സെബാസ്റ്റ്യന് ബസലിക്കയില് അതിക്രമിച്ചു കടക്കുവാന് ശ്രമിച്ച ജനക്കൂട്ടത്തെ തടയുവാന് ശ്രമിക്കുന്നതിനിടയില് തനിക്ക് മുറിവേറ്റെന്നും അക്രമികള് അപ്പസ്തോലിക ചിഹ്നങ്ങള് നശിപ്പിച്ചെന്നും താനും ബസലിക്കയുടെ ഉള്ളിലുള്ളവരും സുരക്ഷിതരാണെന്നുമാണ് ബയേസ് മെത്രാന് ട്വീറ്റ് ചെയ്തിരിക്കുന്നത്. ദൈവത്തിന് നന്ദിയെന്നും അദ്ദേഹം കുറിച്ചു.
സര്ക്കാര് വിരുദ്ധ പ്രക്ഷോഭം നിലനിൽക്കുന്ന സാഹചര്യത്തിൽ ചര്ച്ചകളിലൂടെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുവാൻ ശ്രമിച്ചതിന്റെ പേരിലാണ് ആക്രമണം അരങ്ങേറിയത്. കഴിഞ്ഞ ഏപ്രില് മാസത്തില് സര്ക്കാര് പ്രഖ്യാപിച്ച സാമൂഹ്യ സുരക്ഷാ പദ്ധതിയോടുള്ള ജനങ്ങളുടെ എതിര്പ്പാണ് നിക്കരാഗ്വയില് പ്രക്ഷോഭമായി മാറിയിരിക്കുന്നത്.
മനാഗ്വായിലെ കര്ദ്ദിനാളായ ലിയോപോള്ഡ് ബ്രെനെസിനും, വത്തിക്കാന് പ്രതിനിധി വാള്ഡെമാര് സ്റ്റാന്സ്ലോ സോമ്മര്ടാഗ് മെത്രാപ്പോലീത്തയ്ക്കും പരിക്കേറ്റുവെന്നാണ് പ്രാഥമിക വിവരം.
സര്ക്കാര് വിരുദ്ധ പ്രക്ഷോഭകരെ സഭ സംരക്ഷിക്കുന്നുവെന്നാണ് സര്ക്കാര് അനുകൂലികളുടെ ആരോപണം. പോലീസിനേയും അര്ദ്ധസൈനികരേയും ഉപയോഗിച്ച് സര്ക്കാര് പ്രക്ഷോഭം അടിച്ചമര്ത്തുവാന് ശ്രമിച്ചതിന്റെ ഫലമായി ഇതിനോടകം നിരവധിപേർ കൊല്ലപ്പെട്ടു കഴിഞ്ഞു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.