നെയ്യാറ്റിന്‍കര ; ബോണക്കാട് കുരിശുമലയില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് സ്‌ഥാപിച്ച മരക്കുരിശ് സ്‌ഫോടനത്തിലൂടെ തകര്‍ത്ത സംഭത്തില്‍ സര്‍ക്കാരിനെതിരെ പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് നെയ്യാറ്റിന്‍കര രൂപതാ പരിധിയിലെ 3 താലൂക്ക് ഓഫിസുകളിലേക്കുളള പ്രതിഷേധ മാര്‍ച്ച് ഇന്ന് നടക്കും. ബോണക്കാട് കുരിശുമല ഉള്‍പ്പെടുന്ന നെടുമങ്ങാട് താലൂക്കിലേക്കുളള മാര്‍ച്ച് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത ബിഷപ് ഡോ.വിന്‍സെന്റ് സുമുവല്‍ ഉദ്‌ഘാടനം ചെയ്യും . നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റർ മോണ്‍.റൂഫസ് പയസ്‌ലിന്‍ മാര്‍ച്ചില്‍ മുഖ്യ സന്ദേശം നല്‍കും. കാട്ടാക്കട താലൂക്ക് മാര്‍ച്ച് കാട്ടാക്കട റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍.വിന്‍സെന്റ് കെ പീറ്ററും നെയ്യാറ്റിന്‍കരയില്‍ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസും ഉദ്‌ഘാടനം ചെയ്യും.
രൂപതയുടെ 11 ഫൊറോനകളില്‍ നിന്നും നെടുമങ്ങാട്ടെ ഉപരോധത്തില്‍ ചുളളിമാനൂര്‍ ,നെടുമങ്ങാട്, ആര്യനാട് ഫൊറോനകളിലെയും നെയ്യാറ്റിന്‍കര നടക്കുന്ന മാര്‍ച്ചില്‍ നെയ്യാറ്റിൻകര, ബാലരാമപുരം ,വ്‌ളാത്താങ്കര , പാറശാല ഫൊറോനകളും കാട്ടാക്കടയിലെ മാര്‍ച്ചില്‍ കാട്ടാക്കട , കട്ടയ്‌ക്കോട്, പെരുങ്കടവിള ,ഉണ്ടന്‍കോട് ഫൊറോനകളിലെയും വിശ്വാസികള്‍ അണി നിരക്കും . നെടുമാങ്ങാട്ടിലെ പ്രതിഷേധ മാര്‍ച്ച് സത്രം ജംഗ്‌ഷനില്‍ നിന്നും , നെയ്യാറ്റിന്‍കരയില്‍ ബസ്റ്റാന്‍ഡ് ജംഗ്‌ഷനില്‍ നിന്നും കാട്ടാക്കടയില്‍ അഞ്ചുതെങ്ങുമൂടില്‍ നിന്നും രാവിലെ 10 ന് ആരംഭിക്കും എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ആയിരക്കണക്കിന് വിശ്വാസികള്‍ അണിചേരുമെന്ന് പ്രതിഷേധ പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ കെ എല്‍ സി എ രൂപതാ പ്രസിഡന്റ് അഡ്വ ഡി.രാജു പറഞ്ഞു.
കുരിശ് തകര്‍ത്ത സംഭവം അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തുക , തകര്‍ത്ത കുരിശ് അടിയന്തിരമായി പുനസ്‌ഥാപിക്കുക, വിശ്വാസികള്‍ക്കും വൈദികര്‍ക്കുമെതിരെ അന്യായമായി എടുത്തിട്ടുളള കേസുകള്‍ പിന്‍വലിക്കുക, കുരിശുമലയിലേക്കുളള പ്രവേശനവും പ്രാര്‍ഥനാ സ്വാതന്ത്രവും പുനസ്‌ഥാപിക്കുക, മത മോലധ്യക്ഷന്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുക, അക്രമികള്‍ വനമേഖലയില്‍ പ്രവേശിക്കാനും കുരിശു തകര്‍ക്കാനും കൂട്ടു നിന്ന ഉദ്യോഗസ്‌ഥരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കുക, ക്രൈസ്‌തവരുടെ ദേവാലയങ്ങളുടെയും തീര്‍ഥാടന കേന്ദ്രങ്ങളുടേയും സുരക്ഷിതത്വം ഉറപ്പ് വരുത്തുക, ലത്തീന്‍ കത്തോലിക്കാ സഭയോടുളള വിവേചനം അവസാനിപ്പിക്കുക, അര്‍ഹമായ ലത്തീന്‍ സര്‍ട്ടിഫിക്കറ്റിന്റെ പേരിലുളള റവന്യൂ വകുപ്പിന്റെ പീഠനം അവസാനിപ്പിക്കുക, ഓഖി ദുരന്തത്തോടുളള സര്‍ക്കാരിന്റെ നിസംഗത അവസാനിപ്പിക്കുകയും , ഓഖി ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്യുക എന്നിവയാണ് സഭ താലൂക്ക് മാര്‍ച്ചില്‍ മുന്നോട്ട് വക്കുന്ന പ്രധാന ആവശ്യങ്ങള്‍.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.