
തിരുവനന്തപുരം : ഓഖി ദുരന്തത്തിൽ കടലിൽ കാണാതായ മുഴുവൻ മൽസ്യത്തൊഴിലാളികളെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു ലത്തീൻ അതിരൂപത ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകും. ഇതു സംബന്ധിച്ചുള്ള നടപടികൾ മൂന്നു ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നു വികാരി ജനറൽ മോൺ. യൂജിൻ എച്ച്.പെരേര അറിയിച്ചു. പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങളിൽ നിന്നു കാണാതായവരുടെ ബന്ധുക്കളിൽ ചിലർ കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇതിനു പുറമെയാണ് അതിരൂപതാ നേതൃത്വവും ഹൈക്കോടതിയെ സമീപിക്കുന്നത്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിന്നു കാണാതായ മത്സ്യത്തൊഴിലാളികളെക്കുറിച്ചു
ചുഴലിക്കാറ്റിൽപെട്ടു മത്സ്യത്തൊഴിലാളികൾ മറ്റുള്ള രാജ്യങ്ങളിലെത്തിയിട്ടുണ്ടോ എന്നു പരിശോധിക്കണം. ചെറുവള്ളങ്ങളിൽ പോയി കാണാതായ 95 മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ കടുത്ത ആശങ്ക തുടരുകയാണ്. പുറമെ അനവധി വലിയ ബോട്ടുകളും അപകടത്തിൽപെട്ടിട്ടുണ്ട്. അതിരൂപത വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച കണക്കനുസരിച്ചു തിരുവനന്തപുരത്തു നിന്ന് 256 മത്സ്യത്തൊഴിലാളികളെയാണു കാണാതായത്.
ഇതിൽ 94 പേർ നാട്ടിൽ നിന്നും 147 മത്സ്യത്തൊഴിലാളികൾ മറ്റു പല സ്ഥലങ്ങളിൽ നിന്നുമായി മത്സ്യബന്ധനത്തിനു പോയവരാണ്. കാണാതായവരിൽ 15 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റിടങ്ങളിൽ നിന്നായി 24 മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും തിരിച്ചറിഞ്ഞിട്ടില്ല. ഇതെല്ലാം സംബന്ധിച്ച ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നാണ് അതിരൂപതാ നേതൃത്വത്തിന്റെ പരാതി.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
This website uses cookies.