Categories: Diocese

ബോണക്കാട്‌ കുരിശുമലയിലെ നീതി നിഷേധ നിഷേധത്തിനും പൗരാവകാശ ധ്വംസനത്തിനുമെതിരെ പ്രതിഷേധിക്കണം ; ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍

ബോണക്കാട്‌ കുരിശുമലയിലെ നീതി നിഷേധ നിഷേധത്തിനും പൗരാവകാശ ധ്വംസനത്തിനുമെതിരെ പ്രതിഷേധിക്കണം ; ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍

നെടുമങ്ങാട്‌; ബോണക്കാട്‌ കുരിശുമലയില്‍ ഉണ്ടായ നീതി നിഷേധത്തിനും പൗരാവകാശ ധ്വംസനത്തിനുമെതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യണമെന്ന്‌ നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍.ബോണക്കാടില്‍ കുരിശ്‌ തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച്‌ പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കൊണ്ട്‌ നെയ്യാറ്റിന്‍കര രൂപതയിലെ വിശ്വാസികള്‍ നടത്തിയ നെടുമങ്ങാട്‌ താലൂക്ക്‌ ഓഫീസ്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു

ബിഷപ്‌. കുരിശുമലയില്‍ മരക്കുരിശ്‌ സര്‍ക്കാരിന്റെ അനുമതിയോടെയാണ്‌ സ്‌ഥാപിച്ചത്‌ എന്നാല്‍ സാമൂഹ്യ ദ്രോഹികള്‍ കുരിശിനെ തകര്‍ത്തു. തകര്‍ന്നു കിടക്കുന്ന കുരിശ്‌ കാണാനായി കുരിശുമലയിലെത്തിയ വൈദികരെയും കെഎല്‍സിഎ പ്രവര്‍ത്തകരെയും പോലീസ്‌ തടഞ്ഞു അവര്‍ക്കെതിരെ കേസെടുത്തു ഇത്‌ വിശ്വാസത്തിനു നേരെയുളള വെല്ലുവിളിയാണ്‌. കുരിശ്‌ സ്‌ഥാപിക്കുന്നതിന്‌ വിശ്വാസികള്‍ ഇന്ന്‌ മുതല്‍ സഹന സമരം ആരംഭിക്കുകയാണ്‌ വിശ്വാസം മുറുകെ പിടിച്ച്‌ ക്രൈസ്‌തവര്‍ ആരാധിക്കുന്ന കുരിശിനെ ആരാധിക്കാനും ആദരിക്കാനും അവസരം ഒരുക്കണം നീതിക്ക്‌ വേണ്ടിയുളള സഹന സമരത്തിന്‌ രൂപത ഒന്നടങ്കം ഒറ്റക്കെട്ടായി തുടര്‍ സമരങ്ങളില്‍ ഉണ്ടാവുമെന്നും ബിഷപ്‌ പറഞ്ഞു.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

1 day ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago