അനിൽ ജോസഫ്
നെയ്യാറ്റിന്കര: നെയ്യാറ്റിന്കര ലത്തീന് രൂപയിലെ ലാറ്റിന് കാത്തലിക് യൂത്ത് മൂവ്മെന്റിന് (എല്.സി.വൈ.എം.) പുതിയ സാരഥികളായി. ചുളളിമാനൂര് ഫൊറോനയിലെ പേരയം ഇടവകാഗമായ ജോജി ടെന്നിസനാണ് പുതിയ പ്രസിഡന്റ്. ആര്യനാട് ഫൊറോനയിലെ മനോജാണ് ജനറല് സെക്രട്ടറി. വൈസ് പ്രസിഡന്റുമാരായി കുമാരി സജിതയും, സതീഷും; സെക്രട്ടറിമാരായി ആദര്ശ്, സുബി, കുമാരി സോന എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, സ്റ്റേറ്റ് സിന്ഡിക്കറ്റ് മെമ്പറായി അരുണ് തോമസും, സ്റ്റേറ്റ് സെനറ്റ് അംഗങ്ങളായി പ്രമോദ്, കുമാരി അനുരമ്യ എന്നിവരും; ട്രഷററായി അനുദാസിനേയും തെരെഞ്ഞെടുത്തു.
വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല് സെന്ററില് നടന്ന രൂപതാ വാര്ഷിക സെനറ്റ് യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. മുന് പ്രസിഡന്റ് അരുണ് തോമസിന്റെ അധ്യക്ഷതയില് നടന്ന സെനറ്റ് രൂപത പാസ്റ്ററല് മിനിസ്ട്രി ഡയറക്ടര് ഡോ.നിക്സണ് രാജ് ഉദ്ഘാടനം ചെയ്തു. രൂപത യൂവജന കമ്മിഷന് ഡയറക്ടര് ഫാ.ബിനു ടി. മുഖ്യ സന്ദേശം നല്കി. ആനിമേറ്റര് മോഹന്. സുബി നെടുമങ്ങാട്, കുരിശുമല പ്രമോദ്, അനീഷ്, അനുരമ്യ, സജിത, സരീഷ തുടങ്ങിയവര് പ്രസംഗിച്ചു.
രൂപത യുവജന വര്ഷ സമാപനം നടക്കുന്ന ഏപ്രില് 7-നാണ് പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ. അന്നേദിവസം, നെയ്യാറ്റിന്കര അക്ഷയ കോപ്ലക്സില് യുവജന സംഗമവും നടക്കുമെന്ന് രൂപതാ നേതൃത്വം അറിയിച്ചു.
അനില് ജോസഫ് വത്തിക്കാന് സിറ്റി : ഇന്ന് ഫ്രാന്സിസ് പാപ്പ വത്തിക്കാനില് തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്ഷം…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.