അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കൊറോണയില്‍ യാതനകളുടെയും കഷ്ടപ്പാടുകളുടെയും നടുവിലായ ലോകജനതക്ക് വേണ്ടി നെയ്യാറ്റിന്‍കര രൂപതയിലെ വൈദീകരുടെയും അല്‍മായരുടെയും കൂട്ടായ്മയില്‍ പിറന്ന കൊറോണ പ്രാര്‍ഥനാഗാനം ‘സ്നേഹപൂര്‍വ്വം’ തിങ്കളാഴ്ച (18/05/2020) വൈകിട്ട് റിലീസ് ചെയ്യും. അദ്ധ്യാപകനായ തോമസ് കെ.സ്റ്റീഫന്‍ എഴുതിയ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് അരുണ്‍ വ്ളാത്താങ്കരയാണ്.
നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ വൈദികരും ഗായകരുമാണ് ഈ പ്രാര്‍ത്ഥനാഗാനത്തില്‍ കൈകോര്‍ക്കുന്നത്. 8 വൈദികരും 23 അല്‍മായരും ഒരു ഡീക്കനും ഗാനത്തിൽ കണ്ണികളാവുന്നു. “കരുണതന്‍കടലാം സ്വര്‍ഗ്ഗപിതാവെ കൊറോണക്കാലത്ത് സഹായമേകൂ….” എന്ന് തുടങ്ങുന്ന ഗാനം എല്ലാവരും വീടുകളിലും പളളികളിലും മേടകളിലുമായിരുന്നുകൊണ്ടാണ് പാടിയിരിക്കുന്നത്.
ഗാനത്തിലെ സമാപന സന്ദേശം നെയ്യാറ്റിന്‍കര രൂപത ശുശ്രൂഷാ കോ-ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് നല്‍കും. കാത്തലിക് വോക്സ് വഴിയാണ് ലോകമെമ്പാടുമുളള സംഗീത ആസ്വാദകര്‍ക്കായി ഗാനം പുറത്തിറങ്ങുന്നത്.
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന് തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.