Categories: Diocese

“സ്നേഹപൂര്‍വ്വം” കൊറോണ പ്രാര്‍ത്ഥനാ ഗാനത്തിന് വന്‍ സ്വീകരണം

"കുരുണതന്‍ കടലാം സ്വര്‍ഗ്ഗ പിതാവെ കൊറോണക്കാലത്ത് സഹായമേകൂ..." എന്ന് തുടങ്ങുന്ന ഗാനം...

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ വൈദികരും അല്‍മായരും കൈകോര്‍ത്ത “സ്നേഹപൂര്‍വ്വം” കൊറോണ പ്രാര്‍ത്ഥനാ ഗാനത്തിന് വന്‍ വരവേല്‍പ്പ്. ഇന്ന് (18 / 05 / 2020) വൈകുന്നേരം 6 മണിക്ക് കാത്തലിക് വോക്സ് യുട്യൂബ് ചാനലില്‍ റിലീസ് ചെയ്ത് ഒന്നര മണിക്കൂറിനുളളില്‍ 1000 പേര്‍ കണ്ടു കഴിഞ്ഞു.

രൂപതയിലെ 8 വൈദികരും, ഒരു ഡീക്കനും, 23 അല്‍മായരും ചേര്‍ന്ന് ആലപിച്ച ഗാനം രചിച്ചത് അധ്യപാകനായ തോമസ് കെ സ്റ്റീഫനാണ്. സംഗീതം നിർവഹിച്ചിരിക്കുന്നത് അരുണ്‍ വ്ളാത്താങ്കരയാണ്. വീഡിയോ എഡിറ്റിംഗ് എയ്ഞ്ചല്‍ എഡിറ്റും, സൗണ്ട് റെക്കോര്‍ഡിംഗ് ജിജോ സ്വരധാരയും, സാങ്കേതിക സഹായം ലാല്‍ പുതുവലും, ടൈറ്റില്‍സ് ജിജോ കോട്ടയവുമാണ് ചെയ്തിരിക്കുന്നത്.

“കുരുണതന്‍ കടലാം സ്വര്‍ഗ്ഗ പിതാവെ കൊറോണക്കാലത്ത് സഹായമേകൂ…” എന്ന് തുടങ്ങുന്ന ഗാനം ലോക് ഡൗണായതിനാല്‍ വീടുകളിലും പളളിമേടകളിലും ദേവാലയങ്ങളിലുമായാണ് എല്ലാവരും ആലപിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ ഡോ.വിന്‍സെന്റ് സാമുവല്‍ സംരഭത്തിന് ആശംസകളും പ്രാര്‍ത്ഥനയും നേര്‍ന്നു. വിവിധ ഫൊറോനകളിലെ അല്‍മായരെയും, വൈദികരെയും ഒന്നിപ്പിച്ച ദൗത്യം പ്രശംസനീയമാണെന്ന് വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് അറിയിച്ചു.

അമേരിക്കയില്‍ സേവനം ചെയ്യുന്ന ഫാ.ജോണ്‍ ഗബ്രിയേല്‍ , ഇറ്റലിയില്‍ നിന്ന് ഫാ.ജിബു ജെ.ജാജിന്‍, നെയ്യാറ്റിന്‍കയിൽ നിന്ന് ഫാ.ജോയി മത്യാസ്, ഫാ.വല്‍സലന്‍ ജോസ്, ഫാ.ഷാജു സെബാസ്റ്റ്യന്‍, ഫാ.റോബിന്‍രാജ്, ഫാ.ലെനിന്‍, ഫാ.സജിന്‍തോമസ് തുടങ്ങിയവരും, നെയ്യാറ്റിന്‍കര രൂപതയുടെ ദേവാല സംഗീത രംഗത്തെ അഭിമാനങ്ങളായ വിജയന്‍ നെല്ലിമൂട്, ജയരാജ് തേവന്‍പാറ, അരുണ്‍ വ്ളാത്താങ്കര, രാജന്‍ നെയ്യാറ്റിന്‍കര തുടങ്ങിയവരും വിവിധ ഇടവകകളിലെ ഗായകരുമാണ് ഗാനത്തില്‍ അണിനിരന്നത്. ഗാനത്തിന് സമാപന സന്ദേശം നൽകിയിരിക്കുന്നത് രൂപതയുടെ ശുശ്രൂഷാ കോ-ഓർഡിനേറ്റർ മോൺ.വി.പി.ജോസാണ്.

ഒരാഴ്ചയുടെ കഠിന പ്രയത്നത്തിനൊടുവിലാണ് ഗാനം നെയ്യാറ്റിന്‍കര രൂപതയുടെ ന്യൂസ് പോര്‍ട്ടല്‍ കാത്തലിക് വോക്സ് റിലിസ് ചെയ്തത്.

vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 weeks ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

3 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

4 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

4 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

4 weeks ago