സ്വന്തം ലേഖകൻ
വരാപ്പുഴ: നിസ്വാർത്ഥരായ നിരവധി നേതാക്കൾ നേതൃത്വം നൽകി കടന്നുപോയ പ്രസ്ഥാനമാണ് കെ.എൽ.സി.എ. എന്ന് ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ 49-Ɔമത് വാർഷികത്തോടനുബന്ധിച്ച് എറണാകുളത്ത് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ.
49 വർഷക്കാലം സമുദായത്തിനുവേണ്ടി നിസ്വാർത്ഥമായ സേവനം കാഴ്ചവെക്കാൻ വിവിധ കാലയളവുകളിൽ കെഎൽസിഎ പ്രവർത്തകർക്കായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് യാതൊരു സ്വാർത്ഥ താല്പര്യങ്ങളും ഇല്ലാതെ നൂറുകണക്കിന് നേതാക്കൾ ഈ കാലഘട്ടത്തിൽ സംഘടനയിലൂടെ കടന്നുപോയിട്ടുണ്ട്. അവരൊക്കെ അനുസ്മരിക്കാനുള്ള അവസരംകൂടിയാണ് സ്ഥാപക ദിനാചരണമെന്ന് ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ് ആമുഖ പ്രസംഗം നടത്തി. വരാപ്പുഴ അതിരൂപത പ്രസിഡൻറ് സി.ജെ.പോൾ, സംസ്ഥാന ഭാരവാഹികളായ എം.സി.ലോറൻസ്, അഡ്വ.ജസ്റ്റിൻ കരിപ്പാട്ട്, വിൻസ് പെരിഞ്ചേരി, പി.എം.ബെഞ്ചമിൻ, റോയി പാളയത്തിൽ, സെബാസ്റ്റിൻ വലിയപറമ്പിൽ, ബാബു ആന്റെണി, ഫിലോമിന ലിങ്കൻ, മോളി ചാർലി, സിബി ജോയ്, എൻ.ജെ.പൗലോസ് എന്നിവർ പ്രസംഗിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.