ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപത കുടുംബ പ്രേഷിത ശുശ്രുഷയുടെ നേതൃത്വത്തിൽ രൂപതയിലെ വിവാഹ ജീവിതത്തിൽ 25- 50 വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതിമാരെ ആദരിച്ചു. തിരുകുടുംബതിരുനാൾ ദിനമായ ഡിസംബർ 29-ന് രാവിലെ 9-30 ന് ആലപ്പുഴ രൂപതാ അധ്യക്ഷൻ അഭിവന്ദ്യ ജെയിംസ് ആനാപറമ്പിൽ പിതാവിന്റ മുഖ്യകാർമ്മികത്വത്തിൽ സമൂഹ ദിവ്യബലിയോടെ “നിറവ് 2019” എന്ന പേരിൽ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
തുടർന്ന്, കർമ്മസൻ പാസ്റ്ററൽ സെന്ററിൽ വെച്ച് നടന്ന അനുമോദന സംഗമത്തിൽ ഫാ.യേശുദാസ് കാട്ടുങ്കൽത്തയ്യിൽ ദമ്പതികളെ അനുമോദിച്ചു. അതിനുശേഷം, വിവാഹ ജീവിതത്തിന്റെ സിൽവർ-ഗോൾഡൻ ജൂബിലികൾ ആഘോഷിക്കുന്നുവർ തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. ജെയിംസ് പിതാവ് ദമ്പതികൾക്ക് സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു.
കൾച്ചറൽ പ്രോഗ്രാമുകൾക്ക് ശേഷം ഉച്ചഭക്ഷണത്തോടെ ചടങ്ങുകൾ സമാപിച്ചു. വേറിട്ട ഒരു അനുഭവം തന്നെ ആയിരുന്നു ഈ സംഗമമെന്നും, വിവാഹ മോചനങ്ങൾ ഏറിവരുന്ന ഈ കാലഘട്ടത്തിൽ കുടുബ ബന്ധങ്ങളെ കുറിച്ച് പുതുതലമുറക്ക് ഒരുപാട് കാര്യങ്ങൾ ഇവരിൽ നിന്ന് പഠിക്കാനും മസ്സിലാക്കാനും ഉണ്ടെന്ന് ഡയറക്ടർ ഫാ.ഫ്രാൻസിസ് കൊടിയനാട് കാത്തലിക് വോക്‌സിനോട് പറഞ്ഞു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.